മലയാള കവിതയിലെ നവഭാവുകത്വത്തിന്റെ ശക്തനായ പ്രയോക്താവായിരുന്നു ഡി. വിനയചന്ദ്രനെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കവിതകളില്‍ കേരളീയത നിറഞ്ഞുനിന്നിരുന്നു. നോവല്‍, ചെറുകഥ, വിവര്‍ത്തനം തുടങ്ങിയ ശാഖകളിലും പാദമുദ്ര പതിപ്പിച്ചു. പണ്ഡിതനായ അധ്യാപകന്‍, ഭാഷാശാസ്‌ത്ര ചിന്തകന്‍, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്‌തനായിരുന്നു. പുരോഗമനപ്രസ്ഥാനങ്ങളോട് ആത്മബന്ധം പുലര്‍ത്തിയ വിനയചന്ദ്രന്റെ വേര്‍പാടില്‍ അഗാധമായ അനുശോചനം പിണറായി രേഖപ്പെടുത്തി.
തിരുവനന്തപുരം
11.02.2013
* * *