എം ടി വാസുദേവന്‍നായരെ അധിക്ഷേപി ക്കുന്നതിലൂടെ ബി.ജെ.പി-ആര്‍.എസ്‌.എസ്‌ ശക്തികള്‍ ഫാസിസ്‌റ്റ്‌ മുഖം തുറന്നുകാട്ടു കയാണെ

നോട്ട്‌ നിരോധനത്തോട്‌ വിയോജിച്ച എം ടി വാസുദേവന്‍നായരെ അധിക്ഷേപി
ക്കുന്നതിലൂടെ ബി.ജെ.പി-ആര്‍.എസ്‌.എസ്‌ ശക്തികള്‍ ഫാസിസ്‌റ്റ്‌ മുഖം തുറന്നുകാട്ടു
കയാണെന്ന്‌ സി.പി.െഎ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍
പറഞ്ഞു.
നോട്ട്‌ അസാധുവാക്കലില്‍ തെളിയുന്നത്‌ മോഡിയുടെ അരാജകത്വ ഭരണനയമാ
ണ്‌. സാമാന്യ ുദ്ധിയും ദേശക്കൂറുമുള്ള ആരും അതിനോട്‌ വിയോജിക്കും. ജ്ഞാനപീ
ഠജേതാവായ എം ടി അത്‌ ചെയ്‌തത്‌ മഹാ അപരാധമായി എന്നവിധത്തില്‍ സംഘപരിവാര്‍
നടത്തുന്ന പ്രതികരണവും എംടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും
പ്രാകൃത നടപടിയാണ്‌. നോട്ട്‌ നിരോധനത്തെപ്പറ്റി പ്രതികരിക്കാന്‍ എം.ടി ആരെന്ന ബി
.ജെ.പി നേതാക്കളുടെ ചോദ്യം അസം ന്ധമാണ്‌. ഇത്തരം വിഷയങ്ങളില്‍ മറ്റാരേക്കാളും
അഭിപ്രായം പറയാനുള്ള അര്‍ഹതയും അവകാശവും മഹാസാഹിത്യകാരനായ
എം.ടിക്കു്‌. ബി.ജെ.പി വരയ്‌ക്കുന്ന വരയില്‍ നടക്കണമെന്നും സംഘപരിവാര്‍ കുറി
ക്കുന്ന ലക്ഷ്‌മണരേഖ കടക്കരുതെന്നും കല്‍പിച്ചാല്‍ അത്‌ നടപ്പാക്കാനുള്ള വെള്ളരി
ക്കാപട്ടണമല്ല ഇന്ത്യ.
`നാലുകെട്ടുകാരന്‍’ ഇനി പാകിസ്ഥാനില്‍ താമസിക്കുന്നതാണ്‌ നല്ലതെന്ന്‌ ചില
സംഘപരിവാറുകാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചിട്ടുള്ളത്‌ സംസ്‌കാരസമ്പന്നമായ
ഇന്ത്യയ്‌ക്കാകെ അപമാനകരമാണ്‌. എം.ടി ഇന്ത്യയ്‌ക്ക്‌ അഭിമാനമായ സാഹിത്യകാരമാ
ണ്‌. ബി.ജെ.പിയുടെയും മോഡിയുടെയും കുഴലൂത്തുകാരാകാത്ത എഴുത്തുകാര്‍ പിറ
ന്നമണ്ണില്‍ ജീവിക്കായെന്ന്‌ പ്രഖ്യാപിക്കുന്നത്‌ തികഞ്ഞ ഫാസിസമാണ്‌. കേരളത്തിന്റെ
സാമൂഹ്യമാറ്റത്തിനിടയില്‍ നാലുകെട്ടുകളില്‍ സംഭവിച്ച ജീവിത തകര്‍ച്ച അടയാള
െ പ്പടുത്തുന്ന കൃതിയാണ്‌ എം.ടിയുടെ മാസ്‌റ്റര്‍പീസായ `നാലുകെട്ട്‌’. നോട്ട്‌ അസാധുവാക്ക
ലിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച എം.ടി സാധാരണ ജനങ്ങളുടെ വി
കാര.വിചാരങ്ങള്‍ പ്രകടിപ്പിക്കുകയാണ്‌ ചെയ്‌തത്‌. എം.ടി.ക്കെതിരെ സംഘപരിവാര്‍ശക്തി
കള്‍ നടത്തുന്ന ഉറഞ്ഞുതുള്ളല്‍ അവസാനിപ്പിക്കാന്‍ ജനാധിപത്യ.ശക്തികള്‍ശബ
്‌ദമുയര്‍ത്തണമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.