സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി സ.കോടിയേരി ബാലകൃഷ്‌ണന്‍ പങ്കെടുത്ത
പൊതുപരിപാടി അലങ്കോലപ്പെടുത്താന്‍ ആര്‍.എസ്.എസ്. നടത്തിയ ബോംബാക്രമണത്തില്‍
ശക്തമായി അപലപിക്കുന്നു. പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുാക്കാനുള്ള ശ്രമത്തിന്റെ
ഭാഗമാണ് തലശ്ശേരി നങ്ങാറാത്ത്‌പീടികയില്‍ രക്തസാക്ഷി കെ.പി.ജിതേഷ് സ്‌മാരകം
ഉദ്‌ഘാടന പരിപാടിക്കിടെ ആര്‍.എസ്.എസ്. നടത്തിയ ആക്രമണം. ബോംബേറില്‍
ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ ശരത്‌ലാലിന് പരിക്കേറ്റു.
തുടര്‍ച്ചയായ പ്രകോപനമാണ് അവിടെയുായത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍
മുഖ്യമന്ത്രിയുടെ സ?സ്സഅശനവേളയില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ്. നീക്കം
നടത്തിയിരുന്നു. പ്രമുഖ സി.പി.ഐ(എം) നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ അക്രമം
നടത്തി സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള നീക്കമാണ് ആര്‍.എസ്.എസ് നടത്തുന്നത്. നാട്ടില്‍
അക്രമം വ്യാപിപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ ജാഗ്രതപുലര്‍ത്താനും
പ്രകോപനങ്ങളില്‍ വശംവദരാകാതെ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുവാനും
മുഴുവന്‍ പാര്‍ടി സഖാക്കളോടും ജനങ്ങളോടും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്
അഭ്യര്‍ത്ഥിച്ചു.