ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ച നേരിടുന്ന കേരളത്തിന്റെ പ്രതിസന്ധി തരണം
ചെയ്യാന്‍ സഹായം അഭ്യര്‍ത്ഥിക്കാനും, വെട്ടിക്കുറച്ച റേഷന്‍ ക്വാട്ട പുനഃസ്ഥാപിക്കണമെന്നും
ആവശ്യപ്പെട്ടുകൊ് പ്രാധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിച്ച സര്‍വ്വകക്ഷി പ്രതിനിധി
സംഘത്തിന് അനുമതി നിഷേധിച്ചത് മനുഷ്യത്വമില്ലായ്മയാണെന്ന് സി.പി.ഐ (എം)
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
പ്രധാനമന്ത്രിയെ ക് സ്ഥിതിഗതികളുടെ വിവരം ധരിപ്പിക്കുന്നതിനാണ് സംസ്ഥാനം
അനുമതി തേടിയത്. ബി.ജെ.പി ഉള്‍പ്പെടെയുള്ള കക്ഷികള്‍ പങ്കെടുത്ത യോഗത്തിന്റെ
അഭ്യര്‍ത്ഥന നിരാകരിക്കുക വഴി പ്രധാനമന്ത്രി കേരള ജനതയെ അധിക്ഷേപിച്ചിരിക്കുകയാണ്.
കൃഷിനാശവും, ജലദൗര്‍ലഭ്യവും മാത്രമല്ല, പകര്‍ച്ചവ്യാധികളുടേയും ഭീഷണിയിലാണ് നാട്.
ഇതേ അവസരത്തില്‍ കേന്ദ്രം കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ നിയമം കാരണം റേഷന്‍ ആനു
കൂല്യം വലിയൊരു വിഭാഗം ജനത്തിന് ലഭിക്കുന്നതുമില്ല. ഇത്തരം കാര്യങ്ങള്‍ കേന്ദ്രത്തിന്
മുന്നില്‍ അവതരിപ്പിച്ച് പരിഹാരം കാണുകയെന്നത് ഒരു സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ
അവകാശമാണ്. ഇത് നിഷേധിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിലപാട് പ്രതിഷേധ
ാര്ഹമാണ്. ഈ തെറ്റു തിരുത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും കോടിയേരി ബാല
കൃഷ്ണന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.