സംസ്ഥാനത്തിനുള്ള റേഷന്‍ പഞ്ചസാര നിര്‍ത്തലാക്കിയത, കേന്ദ്രസര്‍ക്കാര്‍ പുനഃസ്ഥാ
പിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവന
യില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിനുള്ള റേഷന്‍ പഞ്ചസാരയും ആട്ടയും നിര്‍ത്തലാക്കുകയും മണ്ണെണ്ണ
വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്തിന് പഞ്ച
സാര സബ്സിഡി ഇനത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കേ 80 കോടി രൂപ കുടിശ്ശിക
ഇതുവരേയും ലഭിച്ചിട്ടില്ല. സ്റ്റോക്കുായിരുന്ന പഞ്ചസാര മാര്‍ച്ച് അവസാനത്തോടെ വിതരണം
ചെയ്ത് തീര്‍ന്നു. ഏപ്രില്‍ മാസം മുതല്‍ റേഷന്‍ വിതരണം പൂര്‍ണ്ണമായും സ്തംഭിക്കുന്ന
സ്ഥിതിവിശേഷമായിരിക്കും ഇതുമൂലം ഉാകാന്‍ പോകുന്നത്. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ
പേരില്‍ കേരളത്തിലെ സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനം തന്നെ അട്ടിമറിച്ചതിന് പിന്നാലെയാണ്
കേരള ജനതയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഈ ഇരുട്ടടി. റേഷന്‍വിഹിതം വെട്ടിക്കുറച്ചതിനെതിരെ
കേരളജനത ഒന്നാകെ പ്രതിഷേധമുയര്‍ത്തിയതാണ്. റേഷന്‍ പഞ്ചസാര നിര്‍ത്തലാക്കുന്നത്
റേഷന്‍കടകളെ ആശ്രയിക്കുന്ന പാവപ്പെട്ട ജനങ്ങളെയാണ് ബാധിക്കുന്നത്. ഇതുമൂലം പൊതുവിപ
ണിയില്‍ പഞ്ചസാരയുടെ വില ഉയരും. വന്‍കിടക്കാരെ സഹായിക്കുന്നതിനു വേിയാണ്
കേന്ദ്രസര്‍ക്കാര്‍ ഇത്തരം നടപടി സ്വീകരിക്കുന്നത്. പഞ്ചസാര നിര്‍ത്തലാക്കിയ നിലപാടിനോട്
കേരളത്തിലെ ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണം.
കേരളത്തിലെ ജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ ശക്തമായി
പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനങ്ങളും മുന്നോട്ടുവരണമെന്ന് കോടിയേരി ബാലകൃഷ്ണന്
പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.