വിമാനപറക്കലിനിടയില്‍ കാണാതായ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം
സ്വദേശി ലഫ്‌റ്റനന്റ് അച്ചുദേവിന്റെ വിമാന അപകടത്തിലെ ദുരൂഹത നീക്കാന്‍ കഴിയുംവിധം ഉന്നത
ഏജന്‍സിയെക്കൊ് അന്വേഷിപ്പിക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി
ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
മെയ്‌മാസം 23-ാം തീയതിയാണ് തിരുവനന്തപുരം സ്വദേശി ലഫ്‌റ്റനന്റ് അച്ചുദേവിനെയും
സഹവൈമാനികരെയും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിടയില്‍ കാണാനില്ലെന്ന വാര്‍ത്ത
പുറത്തുവന്നത്. തേസ്‌പൂര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നും പതിവ് പറക്കല്‍ നടത്തുകയായിരുന്ന
വിമാനവും വൈമാനികരും അപ്രത്യക്ഷമായതിനെക്കുറിച്ച് വ്യക്തമായ വസ്‌തുതകള്‍ ഇതുവരെയും
പുറത്തുവന്നിട്ടില്ല. വിമാനം അപകടപെട്ടിട്ടുെങ്കില്‍ ഈ വൈമാനികരുടെ ശരീരഭാഗങ്ങള്‍
ജീവനോടെയോ അല്ലാതയോ കെത്താനുള്ള ഉത്തരവാദിത്വം ഇന്ത്യന്‍ എയര്‍ഫോഴ്‌സിനു്.
മകന്റെ തിരോധാനത്തില്‍ വേദനയനുഭവിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതീകാത്മകമായി ഒരു ശവപ്പെട്ടി
അയച്ചുകൊടുക്കുന്ന നിലപാടാണ് അധികാരികള്‍ കാണിച്ചത്. മകന്റെ തിരോധാനത്തെക്കുറിച്ച്
അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും
അധികാരികള്‍ക്കുമെല്ലാം ബന്ധുക്കള്‍ കത്തയച്ചെങ്കിലും ഫലപ്രദമായ യാതൊരു അന്വേഷണവും
ഇതുവരെയും നടന്നില്ല. ഇക്കാര്യത്തിലുള്ള ദുരൂഹത നീക്കി യഥാര്‍ത്ഥ വസ്‌തുത കെത്താനുള്ള
അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര സർക്കാരും
ഇന്ത്യന്‍ എയര്‍ഫോഴ്‌സും തയ്യാറാകണമെന്ന്
കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.