നെഹ്റുഗ്രൂപ്പ് ചെയര്മാന് പി.കെ.കൃഷ്ണദാസിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് ഇടപെട്ടത് കേസ് അട്ടിമറിക്കാനാണെന്ന്
നെഹ്റുഗ്രൂപ്പ് ചെയര്മാന് പി.കെ.കൃഷ്ണദാസിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍
കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് ഇടപെട്ടത് കേസ് അട്ടിമറിക്കാനാണെന്ന് സി.പി.ഐ(എം)
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ
കോണ്‍ഗ്രസും നെഹ്റു ഗ്രൂപ്പ് മാനേജുന്റുമായുള്ള ബന്ധം വ്യക്തമായിരുന്നുവെങ്കിലും അതെല്ലാം
മൂടിവെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനുള്ള ശ്രമമായിരുന്നു കോണ്‍ഗ്രസ് നേതൃത്വം
നടത്തിയത്. ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരത്തെ സര്‍ക്കാരിനും സി.പി.ഐ(എം)നുമെതിരെ
പ്രചരണായുധമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഈ ഘട്ടങ്ങളിലെല്ലാം മാനേജ്മെന്റുമായി
കോണ്‍ഗ്രസ് നേതാക്കാള്‍ രഹസ്യബന്ധം തുടരുന്നുായിരുന്നു. കോണ്‍ഗ്രസ്സിന്റെ സംസ്ഥാന
നേതാവായ കെ..സുധാകരന് കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കത്തിലൂടെ ഈ ബന്ധം മറനീക്കി
പുറത്തുവന്നിരിക്കുകയാണ്. ബി.ജെ.പി. നേതാവിന്റെ വീട്ടില്‍ വച്ചാണ് പരാതിക്കാരുമായി ചര്‍ച്ചനടത്തി
കേസ് ഒത്തുതീര്‍പ്പാക്കാന്‍ സുധാകരന് ശ്രമിച്ചത്. ഇതിലൂടെ ബി.ജെ.പി.യുടേയും കോണ്‍ഗ്രസ്സിന്റേയും
തനിനിറം വ്യക്തമായിരിക്കുകയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്നാണ് ഈ വിവരം
പുറത്തുവന്നത്. കൃഷ്ണദാസിനെതിരായ കേസ് പിന്‍വലിച്ചുകൂടേ എന്ന് സുധാകരന് ചോദിച്ചതായി
പരാതിക്കാരാന് വ്യക്തമാക്കിയിട്ടു്. നേതൃത്വത്തിന്റെ പിന്തുണയില്ലാതെ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന
നേതാവായ സുധാകരന് ഇത്തരമൊരു നീക്കത്തിന് മുതിരില്ല. ഇക്കാര്യത്തില്‍ കെ.പി.സി.സി.
നേതൃത്വം ഉരുുകളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഒളിച്ചുകളി അവസാനിപ്പിച്ച് നിലപാട്
വ്യക്തമാക്കാന്‍ കെ.പി.സി.സി. പ്രസിഡന്റ് തയ്യാറാകാണമെന്നും, കേസ് അട്ടിമറിക്കാന്‍ നടത്തിയ
ഇടപെടലിനെക്കുറിച്ച് സുധാകരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും കോടിയേരി
ബാലകൃഷ്ണന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.