2010 ല്‍ യു.പി.എ ഗവണ്മെന്റിന്റെ കാലത്താണ് രാജ്യസഭ വനിതാ സംവരണ ബില്‍ പാസ്സാക്കിയത്.
എന്നാല്‍ ഈ വനിതാസംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ പിന്നീട് യു.പി.എ
ഗവണ്മെന്റ് സന്നദ്ധമായില്ല. ഇതിനെതിരെ അന്നുതന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്ന
താണ്. സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ അന്ന് ബി.ജെ.പിയും ഈ ബില്‍ ലോക്സഭയില്‍
കൊണ്ടുവരണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാര
ത്തില്‍ വന്ന് മുന്നുവര്‍ഷം പിന്നിട്ടിട്ടും ഈ ബില്‍ പാസ്സാക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.
അധികാരത്തില്‍ വരുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ സ്വീകരിച്ച സമീപനമല്ല ഇപ്പോള്‍ ബി.ജെ.പി സ്വീകരിക്ക
ുന്നത്. പൊതുവില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അന്ന് ബില്ലിനെ അനുകൂലിച്ചിരുന്നു.
പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് മൂന്നിലൊന്ന് പ്രാതിനിധ്യം നല്‍കുന്നതിന്
വേണ്ടിയാണ് ഈ ബില്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആദ്യമായി വനിതകള്‍ക്ക് 50% സംവരണം
ഏര്‍പ്പെടുത്തി രാജ്യത്തിനാകെ മാതൃകയായത് കേരളത്തിലെ എല്‍.ഡി.എഫ് സര്ക്കാരായിരു
ന്നു. വനിതാ സംവരണ ബില്‍ പാസ്സാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ട പാര്‍ടിയായിരുന്നു സി.
പി.ഐ (എം).
രാജ്യസഭ പാസ്സാക്കി 6 വര്‍ഷം കഴിഞ്ഞിട്ടും ബില്ല് ലോക്സഭയില്‍ കൊണ്ടുവരാതെ ഒളിച്ചുകളി
ക്കുന്ന ബി.ജെ.പി നിലപാടിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകമാനം ഉയര്ത്തിക്കൊുവരണം.
ജൂലൈ 15 ന് നടക്കുന്ന രാജ്ഭവന് മാര്‍ച്ചില്‍ മുഴുവന്‍ ബഹുജനങ്ങളും അണിനിരക്കണമെന്ന്
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.