കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വില്‍പ്പന റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി
സ്വീകരിക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു
പ്രതിരോധ കപ്പലുകള്‍ അടക്കം നിര്‍മ്മിക്കുന്ന ഷിപ്പിയാര്‍ഡ് രാജ്യത്തിന്റെ അഭിമാന സ്ഥാപനമാണ്. ഇതിന്റെ ഓഹരികള്‍ വിറ്റുതുലച്ച് സ്വകാര്യവത്കരിക്കുന്നത് രാജ്യസുരക്ഷയ്ക്ക് വന്‍ഭീഷണിയാണ്. കപ്പല്‍ശാല ഇപ്പോള്‍ ലാഭത്തിലാണ്. ആകെ ഓഹരിയുടെ 25% വില്‍ക്കുന്നതിനുള്ള പരസ്യമാണ്
പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിപണിമൂല്യത്തിന്റെ അഞ്ചിലൊന്ന് വിലയ്ക്കാണ്
ഓഹരികള്‍ വില്ക്കാന് പോകുന്നത്. കപ്പല്‍ശാല സ്വകാര്യവത്കരിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ
പുറപ്പാടാണ് ഇതിലൂടെ തെളിയുന്നത്.
ആഗോള - സ്വകാര്യവത്കരണ സാമ്പത്തിക നയം നടപ്പിലാക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വ
ത്തിലുായിരുന്ന കേന്ദ്രസര്‍ക്കാരുകളെ പിന്നിലാക്കി മുന്നേറുകയാണ് മോഡി സര്‍ക്കാര്‍. അടുത്ത 5
വര്‍ഷം കൊണ്ട് 1500 കോടിയിലേറെ രൂപ ലാഭം പ്രതീക്ഷിക്കുന്ന ഒരു കമ്പിനിയുടെ ഓഹരികള്‍ വിറ്റു
തുലയ്ക്കുന്നതിന് ഒരു ന്യായവുമില്ല. അദാനിയെപ്പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് പൊതുമുതല്‍
കവര്‍ന്നെടുക്കാനുള്ള വഴിയൊരുക്കി കൊടുക്കുകയാണ് ഇതിലൂടെ. കേന്ദ്ര സര്‍ക്കാരിന്റെ രാജ്യദ്രോഹ
പരമായ ഈ നടപടി അടിയന്തിരമായി പിന്‍വലിക്കണം. കപ്പല്‍ശാല പൊതുമേഖലയില്‍ സംരക്ഷിക്കു
ന്നതിന് വമ്പിച്ച ബഹുജനാഭിപ്രായം ഉയരണമെന്നും കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
* * *