സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പുറപ്പെടുവിത്ഥുന്ന അനുശോചന സന്ദേശം.
പ്രമുഖ അഭിഭാഷകനും മുന്‍ അഡ്വ.ജനറലുമായ എം.കെ.ദാമോദരൻ്റെ നിര്യാണ
ത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനുശോചിച്ചു. എം.കെയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ്. ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റ് സഹയാത്രികനായിനിലകൊ എം.കെ.ദാമോദരന്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് എട്ടുമാസത്തോളം ജയിലിലായിരുന്നു. നിയമ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അഭിഭാഷകനായി തുടരുമ്പോഴും ഇടതുപക്ഷവുമായി ആത്മ ബന്ധം പുലര്‍ത്തി. ഓള് ഇന്ത്യ ലോയേഴ്സ് യൂണിയൻ്റെ അഖിലേന്ത്യാ നേതാവായും പ്രവര്‍ത്തിച്ചു. നിരവധി ട്രേഡ് യൂണിയന് സംഘടനകളുടെ ഭാഗമായും തലശ്ശേരി മുന്‍സിപ്പല്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചു. ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അഗാധമായ പാണ്ഡിത്യവും മികവും രേഖപ്പെടുത്തിയ എം.കെയുടെ വിയോഗം നിയമലോകത്തും കനത്ത നഷ്ടമാണ്. എ.കെ.യുടെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും അനുശോചനം അറിയിക്കുന്നതോടൊപ്പം അവരുടെ
ദുഃഖത്തില്‍ പങ്കുചേരുന്നു.