നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍വരുന്ന ത്രിപുരയിലെ ഇടതുമുന്നണിയെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിവാദ്യംചെയ്‌തു. വിജയത്തില്‍ സന്തോഷമറിയിച്ച് പിണറായി വിജയന്‍ പാര്‍ടി ത്രിപുര സംസ്ഥാന സെക്രട്ടറിക്ക് സന്ദേശമയച്ചു. തുടര്‍ച്ചയായി നാലാംതവണയും ഇടതുമുന്നണി വന്‍ വിജയം നേടിയതിലൂടെ ജനവിരുദ്ധ നയങ്ങളുമായി ഭരണംതുടരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണത്തിനും വര്‍ഗീയ ശക്തികളുമായി കൂട്ടുചേര്‍ന്ന് ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനും ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം
28.02.2013
* * *