വര്‍ഗ്ഗീയതയ്‌ക്കെതിരെ അഖിലേന്ത്യാ വ്യാപകമായി നടക്കുന്ന പ്രചരണ പരിപാടികളുടെ
ഭാഗമായി സെപ്‌റ്റംബര്‍ 6 മുതല്‍ 12 വരെ നടക്കുന്ന വര്‍ഗ്ഗീയ വിരുദ്ധ ക്യാമ്പയിന്‍ വിജയിപ്പി
ക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് മുഴുവന്‍ മതനിരപേക്ഷ-ജനാധിപത്യ
വിശ്വാസികളോടും അഭ്യര്‍ത്ഥിച്ചു.രാജ്യത്തുടനീളം വര്‍ഗ്ഗീയ ധ്രുവീകരണം രൂക്ഷമാക്കി രാഷ്‌ട്രീയ നേട്ടമുനടക്കാനാണ്
ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഓരോ സ്ഥാപന
ത്തിലും കടന്നുകയറി അവയെല്ലാം വര്‍ഗ്ഗീയവത്‌കരിക്കാനുള്ള തീവ്രശ്രമമാണ് ബി.ജെ.പി നട
ത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളിലാകെ ആര്‍.എസ്.എസ്സുകാരെ
കുത്തിനിറയ്‌ക്കുകയാണ്. എല്ലാ പൊതുയിടങ്ങളേയും വര്‍ഗ്ഗീയവത്‌കരിക്കാനുള്ള നീക്കമാണ്
നടത്തുന്നത്. ഇത്തരം കടന്നാക്രമണങ്ങളെ ചെറുക്കുന്ന മതനിരപേക്ഷ ജനാധിപത്യവാദികളെ
ഭീഷണിപ്പെടുത്തുകയും, കൊലപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലാണ് രാജ്യം. ഗോരക്ഷാ
സമിതിയുടെ പേരില്‍ സംഘപരിവാര്‍ സേനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാ
ണ്. ദില്ലിയില്‍ ട്രെയിനില്‍ വച്ച് ഒരു മുസ്ലീം കുടുംബത്തെ വര്‍ഗ്ഗീയമായി അക്രമിച്ച് 15 വയസ്സു
കാരനായ ജൂനൈദ് എന്ന വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി. ഇത്തരം ആക്രമണങ്ങള്‍ നടത്തി
വര്‍ഗ്ഗീയധ്രൂവീകരണം ശക്തമാക്കി തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്താ
നാണ് സംഘപരിവാര്‍ നീക്കം. ഭൂരിപക്ഷ വര്‍ഗ്ഗീയതയ്‌ക്കും ന്യൂനപക്ഷ വര്‍ഗ്ഗീയതയ്‌ക്കുമെ
തിരെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ് സി.പി.ഐ (എം) സ്വീകരിക്കുന്നത്. അതിനാല്‍ സി.
പി.ഐ (എം) നേയും വര്‍ഗ്ഗീയ ശക്തികള്‍ ലക്ഷ്യം വെയ്‌ക്കുകയാണ്. രാജ്യത്താകെ മതനിരപേക്ഷ
ചിന്താഗതിക്കാരെ കൂട്ടിയോജിപ്പിച്ച് വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെ
ടുത്താനാണ് സി.പി.ഐ (എം) മുന്നില്‍ നില്‍ക്കുന്നത്.
കേരളത്തിലും വര്‍ഗ്ഗീയ ചേരിതിരിവുകളുണ്ടാക്കാനുള്ള ശ്രമം ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്. വര്‍ഗ്ഗീയതയ്‌ക്കെതിരെ മനുഷ്യ സാഹോദര്യത്തിന്റെ മുദ്രാവാക്യം എന്നും ഉയര്‍ത്തിപിടിച്ചി
ട്ടുള്ള നാടാണ് നമ്മുടേത്. മതഭ്രാന്തിനും ജാതിവിവേചനത്തിനുമെതിരെ നിലകൊണ്ട നവോ
ത്ഥാന നായകരായ ശ്രീനാരായണഗുരുവിൻ്റെയും ശ്രീ ചട്ടമ്പി സ്വാമിയുടേയും ജയന്തിദിന
ങ്ങളാണ് സെപ്‌റ്റംബര്‍ 6 ഉം 11 ഉം. ഈയൊരു ആഴ്‌ചക്കാലം ലോക്കല്‍ അടിസ്ഥാനത്തില്‍
വായനശാലകള്‍, ക്ലബ്ബുകള്‍, മറ്റു സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍
ഘോഷയാത്രകളും, സാംസ്‌കാരിക സമ്മേളനങ്ങളും, പ്രഭാഷണങ്ങളും സംഘടിപ്പിക്കണം.
മതവികാരവും, ജാതിവികാരവും ശക്തിപ്പെടുത്തിയും പുരാണങ്ങളെ ഉപയോഗപ്പെടുത്തിയും
വര്‍ഗ്ഗീയത ശക്തിപ്പെടുത്താന്‍ വര്‍ഗ്ഗീയശക്തികള്‍ ശ്രമിച്ചുകൊിരിക്കുന്ന പശ്ചാത്തലത്തില്‍
എല്ലാ മതനിരപേക്ഷ-ജനാധിപത്യ ശക്തികളേയും സംഘടിപ്പിച്ച് ഈ ക്യാമ്പയിന്‍ വിജയിപ്പിക്ക
ണമെന്ന് അഭ്യര്‍ത്ഥിയ്‌ക്കുന്നു.