സി.പി.ഐ (എം) 22-ാംപാര്‍ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായുള്ള സംസ്ഥാ
നത്തെ എല്ലാ സമ്മേളനങ്ങളിലും ഹരിത നിയമാവലി (ഗ്രീന്‍ പ്രോട്ടോകോള്‍) പാലി
ക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്,
എല്ലാ പാര്‍ടി ഘടകങ്ങളോടും, പാര്‍ടി ബന്ധുക്കളോടും അഭ്യര്‍ത്ഥിച്ചു.
നമ്മുടെ നാട് അതീവഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളെ അഭിമുഖീകരി
ച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ എല്ലാ രാഷ്ട്രീയ പാര്‍ടികളും ബഹു
ജന സംഘടനകളും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം ഇക്കാര്യത്തില്‍ ജാഗ്രത പുലര്ത്തേ
തു്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തു
കഴിഞ്ഞിട്ടു്. പാര്‍ടിയും ബഹുജനസംഘടനകളും ഇതിന്റെ ഭാഗമായുള്ള പ്രവര്ത്ത
നങ്ങള്‍ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുകയാണ്.
ഫ്ളക്സ് ബോര്‍ഡുകള്‍ ഒഴിവാക്കിയും, റീസൈക്കിള്‍ ചെയ്യാവുന്നതും, പരിസ്ഥി
തിക്ക് ദോഷം വരുത്താത്തതുമായ പ്രചരണ സാമഗ്രികള്‍ മാത്രം ഉപയോഗിക്കേ
തും അത്യാവശ്യമാണ്. ഫ്ളക്സ് ബോര്‍ഡുകളും, പ്ലാസ്റ്റിക് വസ്തുക്കളും മണ്ണില്‍
അലിഞ്ഞുചേരാതെ സൃഷ്ടിക്കുന്ന മാലിന്യകൂമ്പാരം സംസ്ഥാനത്തിന്റെ പാരിസ്ഥി
തിക സന്തുലനാവസ്ഥയ്ക്കു തന്നെ ഭീഷണിയാവുകയാണ്.
സമ്മേളനത്തിന്റെ പ്രചരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറു
കള്‍, അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന തോരണങ്ങള്‍, ഭക്ഷണത്തിന് ഉപയോഗി
ക്കുന്ന പാത്രങ്ങളും ഗ്ലാസ്സുകളുമെല്ലാം പരിസ്ഥിതി സൗഹൃദ വസ്തുക്കളായിരിക്ക
ണം. അതുവഴി പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനും
മാതൃകയാകാനും പാര്‍ടി സഖാക്കള്‍ക്ക് കഴിയണം. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സമ്മേ
ളനങ്ങള്‍ മാതൃകാപരമായി സംഘടിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം.