സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

 പുരോഗമന കേരളത്തിന്റെ സംരക്ഷണത്തിനും വളര്‍ച്ചയ്‌ക്കും നിസ്‌തുല സംഭാവന ചെയ്‌ത അധ്യാപക സംഘടനാ നേതാവായിരുന്നു റഷീദ്‌ കണിച്ചേരിയെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കെ.എസ്‌.ടി.എയുടെ നേതാവെന്ന നിലയില്‍ അധ്യാപകരെ സംഘടിപ്പിക്കുന്നതില്‍ മാത്രമല്ല, പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിനും, വിദ്യാഭ്യാസ ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി ധീരമായ പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്നു. അധ്യാപകരും സംസ്ഥാന ജീവനക്കാരും സംയുക്തമായി നടത്തിയ അവകാശ പോരാട്ടങ്ങളിലെ മുന്നണി പോരാളിയുമായിരുന്നു. സര്‍വ്വീസ്‌ ജീവിതത്തിനു ശേഷം വിവിധ ട്രേഡ്‌ യൂണിയനുകളുടേയും സി.പി.ഐ (എം) ന്റേയും പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. റഷീദ്‌ കണിച്ചേരിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി ബാലകൃഷ്‌ണന്‍ രേഖപ്പെടുത്തി.