ഓഖി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുബാംഗങ്ങളെ സഹായിക്കാനും, തിരിച്ചെത്താത്ത തൊഴിലാളികളുടെ കുടുംബങ്ങളേയും, അപകടത്തില്‍പ്പെട്ടവരേയും സഹായിക്കാനും വേണ്ടി സി.പി.ഐ (എം) ന്റെ നേതൃത്തില്‍ സംസ്ഥാനത്താകെ ഡിസംബര്‍ 21 ന് നടന്ന ഫണ്ട് ശേഖരണത്തില്‍ 4,81,02,511/- രൂപ ലഭിച്ചു.
പാര്‍ടി അംഗങ്ങളും വര്‍ഗ്ഗ ബഹുജന സംഘടനാ പ്രവര്‍ത്തകരും ഈ ഫണ്ടിലേക്ക് കഴിവിന്റെ പരമാവധി സഹായം നല്‍കി. ശേഖരിച്ച തുക സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിന്റെ അക്കൗണ്ടിലേക്ക് പ്രാദേശിക ഘടകങ്ങള്‍ നേരിട്ട് നല്‍കും. ഫണ്ട് പ്രവര്‍ത്തനം വിജയിപ്പിച്ച എല്ലാ മനുഷ്യസ്‌നേഹികളേയും പാര്‍ടി സംസ്ഥാന കമ്മിറ്റിക്കുവേണ്ടി നന്ദി അറിയിക്കുന്നു. ജില്ല തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു.
1 കാസര്‍കോഡ് 800000
2 കണ്ണൂര്‍ 7392321
3 വയനാട് 105500
4 കോഴിക്കോട് 7968129
5 മലപ്പുറം 2832691
6 പാലക്കാട് 1620187
7 തൃശ്ശൂര്‍ 1120000
8 എറണാകുളം 1456595
9 ഇടുക്കി 3460250
10 കോട്ടയം 2180372
11 ആലപ്പുഴ 5040295
12 പത്തനംതിട്ട 1282319
13 കൊല്ലം 3900000
14 തിരുവനന്തപുരം 8943852
ആകെ 4,81,02,511