ബൈബിളിലൂടെ സ്വതന്ത്ര സഞ്ചാരം നടത്തി ചരിത്രം സൃഷ്ടിച്ച ക്രൈസ്തവ സൈദ്ധാന്തികനായിരുന്നു ജോസഫ് പുലിക്കുന്നേല്‍ എന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കത്തോലിക്കാ സഭയിലും വിശ്വാസികളിലും ഒരു കാലഘട്ടത്തില്‍ പ്രതികരണം സൃഷ്ടിച്ച പ്രസിദ്ധീകരണമായ `ഓശാന’യുടെ പത്രാധിപരായിരുന്നു അദ്ദേഹം. `ഓശാന’യിലെ എഴുത്തിലൂടേയും പ്രഭാഷണങ്ങളിലൂടേയും അദ്ദേഹം സൃഷ്ടിച്ച വിചാര വിപ്ലവം സ്മരിക്കപ്പെടുന്നത് ബൈബിളിലും ക്രിസ്തുവിലുമുള്ള അഗാധമായ പരിജ്ഞാനമായിരുന്നു. അതുകൊണ്ടാണ് വിയോജിപ്പുള്ള വാദഗതികള്‍ ഉയര്‍ത്തുമ്പോഴും അവയെ കേള്‍ക്കാന്‍ സഭാ വിശ്വാസികളില്‍ ഒരു വിഭാഗമെങ്കിലും തയ്യാറായത്. സഭയുടെ കണ്ണിലെ കരടായി മാറിയപ്പോഴും ക്രൈസ്തവ ആദര്‍ശങ്ങള്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. ജോസഫ് പുലിക്കുന്നേലിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി ബാലകൃഷ്ണന് രേഖപ്പെടുത്തി.
* * *