സി.പി.ഐ(എം)ന്് ഇഷ്ടം നരേന്ദ്രമോഡിയുടെ ഭരണ തുടര്‍ച്ചയാണെന്ന എ.കെ.ആന്റണിയുടെ വിലയിരുത്തല്‍ ശുദ്ധ അസംബന്ധവും രാഷ്ട്രീയ പാപ്പരത്തവുമാണ്. സി.പി.ഐ(എം) 22-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ പോകുന്ന കരട്രാഷ്ട്രീയ പ്രമേയത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് മുഖ്യ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് സഹായകമായ ഏറ്റവും ഫലപ്രദമായ രാഷ്ട്രീയനയം എന്ത് എന്നതാണ് പ്രധാനമായും ചര്‍ച്ച നടത്തിയത്. ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 1998 മുതല്‍ 2004 വരെ അധികാരത്തിലിരുന്ന സന്ദര്‍ഭത്തില്‍ ആ സര്‍ക്കാരിനെ താഴത്തിറക്കാന് സിപിഐമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളും നടത്തിയ പോരാട്ടത്തിന്റെ കൂടി ഭാഗമായിരുന്നു 2004 ലെ എന്‍ഡി.എ. ജനവിരുദ്ധ ജനവിധി. കോണ്‍ഗ്രസുമായി മുന്നണിയോ ധാരണയോ ഉണ്ടാക്കാതെയായിരുന്നു അന്ന് സി.പി.ഐ(എം) ലോക്സഭാതെരഞ്ഞെടുപ്പിനെ നേരിട്ടത്. പശ്ചിമബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാങ്ങളില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചാണ് ഇടതുപക്ഷ മുന്നണി 61 സീറ്റ് നേടിയത്. കേരളത്തില്‍ അന്ന് ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ച് ജയിച്ച സി.പി.ഐ(എം) എംപിമാരാണ് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ യുപിഎക്ക് പിന്തുണ നല്‍കിയത്. സിപിഐ എം പിന്തുണയോടെ അധികാരത്തില്‍ വന്ന യു.പി.എ മന്ത്രിസഭയില്‍ അംഗമായിരുന്ന എ കെ ആന്റണി സിപിഐ എമ്മിനെക്കുറിച്ച് ഇത്തരം ഒരാശയം പ്രചരിപ്പിക്കുന്നത് ബോധപൂര്‍വമാണ്. കോണ്‍ഗ്രസിന്റെ കൂടെചേരാത്തവരെല്ലാം ബിജെപിയ്ക്ക് അനുകൂലമാണെന്ന് പ്രചരിപ്പിച്ച് മതന്യൂനപക്ഷങ്ങളെയും മതനിരപേക്ഷ ശക്തികളെയും ആശയക്കുഴപ്പത്തിലാക്കാനാണ് എ.കെ.ആന്റണി രംഗത്തിറങ്ങിയിട്ടുള്ളത്.
2004ല്‍ ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സി.പി.ഐ(എം), യുപിഎ ക്ക് പിന്തുണ നല്കിയപ്പോള് ഈ പിന്തുണ ഉപയോഗിച്ച് സംഘപരിവാറിനെ ഒറ്റപ്പെടുത്താന്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് എകെ ആന്റണി വ്യക്തമാക്കണം. അമേരിക്കന്‍ സാമ്രാജത്വവുമായുള്ള തന്ത്രപരമായ ബന്ധം സ്ഥാപിക്കാന്‍ മിനിമം പരിപാടിപോലും ലംഘിച്ച് ഉദാര വല്‍ക്കരണ സാമ്പത്തിക നയം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ കോണ്‍ഗ്രസ് ഉപയോഗിച്ചതാണ് യുപിഎ ഇടതുപക്ഷ സംവിധാനം തകരാന്‍ ഇടയാക്കിയത്. ഇതിന് ഉത്തരവാദി കോണ്‍ഗ്രസ്സാണ്. പത്ത് വര്‍ഷക്കാലം യുപിഎ സര്‍ക്കര്‍ അധികാരത്തിലിരുന്ന ഘട്ടത്തില്‍, ബാബ്റി മസ്ജിദ്ദ് തകര്‍ത്ത കേസ്, മുബൈ കലാപക്കേസ,് ഗുജറാത്ത് വംശഹത്യാകേസ് എന്നിവയില്‍ ഉള്‍പ്പെട്ട ആര്.എസ്.എസ് നേതാക്കള്‍ക്കെതിരെ ഒരു നിയമ നടപടി പോലും സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ആര്‍എസ്എസ് വര്‍ഗീയതയെ ചെറുത്തു തോല്‍പ്പിക്കാനുള്ള നടപടിയെല്ലാം മാറ്റിവയ്ക്കുയായിരുന്നു കോണ്‍ഗ്രസ് ചെയ്തത്. ബാബറി മസ്ജിദ്ദ് തകര്‍ക്കാന്‍ ആര്.എസ്.എസിന് അവസരം ലഭിച്ചതും നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ.്്
ബിജെപി കോണ്‍ഗ്രസ് ഇതര കക്ഷികള്‍ ഇന്ന് വിവിധ തട്ടുകളിലായിട്ടാണ് നില്‍ക്കുന്നത്. ബൂര്‍ഷ്വ ഭൂപ്രഭുത്വ കക്ഷികളായ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷികളെ, ഗ്രൂപ്പുകളെ, വ്യക്തികളെ പരമാവധി ഏകോപിപ്പിച്ച് വിശാലമതനിരപേക്ഷ പ്രസ്ഥാനം വളര്‍ത്തിയെടുക്കാനുള്ള പോരാട്ടമാണ് സിപിഐ എം നടത്തുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി വേദികള്‍ രൂപീകരിക്കേണ്ട ഘട്ടങ്ങളിലെല്ലാം സിപിഐ എം അതിന് തയ്യാറായിട്ടുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിന് അനുകൂലമായ നിലപാടാണ് പാര്‍ടി സ്വീകരിച്ചത.് പാര്‍ലമെന്റില്‍ ബി.ജെ.പിക്കെതിരെ ഒന്നിച്ചു നില്‍ക്കേണ്ട ഘട്ടങ്ങളിലെല്ലാം സി.പി.ഐ(എം) അതിന് തയ്യാറായിട്ടുണ്ട്. നരേന്ദ്രമോഡിക്കെതിരായും ബിജെപി ഗവണ്മെന്റിനെതിരായും നടത്തുന്ന പേരാട്ടത്തില്‍ സിപിഐ എം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളാണ് ബി.ജെ.പിക്ക് ബദലായി ഭാവിയില്‍ വളര്‍ന്ന് വരാന്‍ പോകുന്നതെന്ന് ആര്‍എസ്എസ് തിരിച്ചറിയുന്നതുകൊണ്ടാണ് മുഖ്യ ശത്രുവായി സിപിഐ എമ്മിനെ കോയമ്പത്തൂരില്‍ ചേര്‍ന്ന ആര്‍എസ്എസ് ദേശിയ സമ്മേളനം പ്രഖ്യാപിച്ചത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരീകരിക്കുകയും പിരിച്ചുവിടുകയും ചെയ്യുക ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൈയ്യോടെ ആര്‍എസ്എസ് രണ്ടാഴ്ച നീണ്ട ദേശവ്യാപക പ്രചാരണം നടത്തിയ കാര്യം ആന്റണി മറന്നുപോയോ? ബി.ജെ.പി പ്രസിഡന്റും ഒരു ഡസനിലേറെ കേന്ദ്രമന്ത്രിമാരും നാല് ബിജെപി മുഖ്യമന്ത്രിമാരും നൂറോളം ബി.ജെ.പി എം.പിമാരും കേരളത്തില്‍ ജനരക്ഷായാത്ര നടത്തതിയതും സിപിഐ എം കേന്ദ്ര ആഫീസായ എകെജി മന്ദിരത്തിനു മുന്നില്‍ പതിനഞ്ച് ദിവസം തുടര്‍ച്ചയായി മാര്‍ച്ച് നടത്തിയതും കേന്ദ്രകമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ ശ്രമിച്ചതും സിപിഐ എമ്മിനോട് ആര്‍എസ്എസ് സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നു. ഈ സന്ദര്‍ഭങ്ങളില്‍ ഒരിക്കല്‍പോലും സംഘപരിവാറിന്റെ സി.പി.ഐ(എം) വിരുദ്ധ നിലപാടിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയായറായിട്ടുണ്ടോ?. മുഖ്യമന്ത്രി പിണറായി വിജയന് മറ്റ് സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിയത് തടയാന്‍ ശ്രമിച്ചതും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരിയെ എകെജിഭവനില് കയറി അക്രമിക്കാന്‍ ശ്രമിച്ചതും ആര്‍എസ്എസിന്റെയും സിപിഐ എമ്മിന്റെയും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമായാണോ ആന്റണി വിലയിരുത്തുന്നത്? കേരളത്തില്‍ 216 സി.പി.ഐ(എം) പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് കൊലചെയ്തത്. നിവധിപേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. ഇങ്ങനെ രക്തവും ജീവനും നല്കി ആര്‍എസ്എസിനെതിരെ പോരാടുന്ന കേരളത്തിലെ സിപിഐ എമ്മിനെക്കുറിച്ചാണ് മോഡിയുടെ ഭരണതുടര്‍ച്ച ഇഷ്ടപ്പെടുന്ന നേതൃത്വമെന്ന് ആന്റണി വിലയിരുത്തുന്നത്. ബി.ജെ.പി ഗവണ്മെന്റിനെ എതിര്‍ക്കുന്നവരെല്ലാം ദേശ വിരുദ്ധരെന്ന് നരേന്ദ്രമോഡിയുടെ നിലപാട് പോലെതന്നെയാണ് കോണ്‍ഗ്രസിന്റെ കൂടെ ചേരാത്തവരെല്ലാം ആര്.എസ്.എസിന്റെ ഭാഗമാണെന്നുള്ള ആന്റണിയുടെ ചിത്രീകരണവും. ഇത്തരം വിലകുറഞ്ഞ പ്രചാരങ്ങള്‍ പ്രബുദ്ധരായ ജനങ്ങള്‍ തള്ളികളയുകതന്നെചെയ്യും.