മലയാളത്തിലെ ഏറ്റവും ഭാവതീവ്രതയുള്ള അഭിനേത്രിയായിരുന്നു സുകുമാരിയെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സ്വാഭാവികതയാണ് അഭിനയ മികവെങ്കില്‍ അതിന്റെ ആകെത്തുകയായിരുന്നു സുകുമാരി. ആറു ഭാഷകളിലായി 2500-ലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ച മറ്റൊരു മലയാളിയായ അഭിനയ പ്രതിഭയില്ല. വീട്ടമ്മയായും ഗൗരവക്കാരിയായ കാരണവത്തിയായും ചട്ടക്കാരിയായും വേലക്കാരിയായുമെല്ലാം അഭിനയിച്ച അവരെ മറ്റു അഭിനേത്രികളില്‍ നിന്ന് വേര്‍തിരിച്ച ഒരു ഘടകം അവരിലെ തന്മയത്വമുള്ള ഹാസ്യരസമാണ്. ഉത്തമയായ കുടുംബിനിയുടെ പ്രതിഛായ മലയാളി മനസ്സുകളില്‍ നേടിയ അഭിനേത്രിയായിരുന്നു. നൃത്തം, നാടകം, സിനിമ, ടെലിവിഷന്‍ സീരിയല്‍ സംഗീതം തുടങ്ങിയ മേഖലകളിലെല്ലാം മുദ്രചാര്‍ത്തിയ അവര്‍ അഭിനയത്തിലെ ചെറുപ്പം ബാക്കിവെച്ചാണ് അകാലത്തില്‍ വേര്‍പിരിഞ്ഞത്. നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും പിണറായി അറിയിച്ചു.
തിരുവനന്തപുരം
26.03.2013
* * *