ഇ.എം.എസ് അക്കാദമി സംഘടിപ്പിക്കുന്ന രണ്ടാമത്തെ പഠന കോഴ്സ് 2018 ജൂണ്‍ മാസത്തില്‍ ആരംഭിയ്ക്കുന്നു. ``ഇന്ത്യന്‍ സമൂഹ സാംസ്കാരിക ചരിത്രം’’ എന്നതാണ് കോഴ്സിന്റെ വിഷയം. 6 മാസം നീണ്ടു നില്ക്കുന്ന കോഴ്സില്‍ 30 ഓളം ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. ഇന്ത്യാ ചരിത്രത്തെക്കുറിച്ച് ഇന്ന് പ്രചരിക്കുന്ന മിത്തിക്കല്‍ മത-വീക്ഷണത്തെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതിനും ശാസ്ത്രീയാന്വേഷണങ്ങളുടെ ഫലമായുണ്ടായ കണ്ടെത്തലുകളെ താത്പര്യമുള്ള പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നതിനുമാണ് ഈ കോഴ്സ് നടത്തുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ചരിത്രകാരന്മാരും, സാമൂഹ്യശാസ്ത്രജ്ഞരും വിഷയങ്ങള്‍ അവതരിപ്പിക്കും. കോഴ്സില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ മെയ് 15 നകം പേര് രജിസ്റ്റര്‍ ചെയ്യണം. 2500/- രൂപയാണ് ഫീസ്. മുഴുവന്‍ തുകയും ഒറ്റ ഗഡുവായി ആദ്യം തന്നെ അടയ്ക്കണം. താമസവും ഭക്ഷണവും അക്കാദമിയില്‍ ലഭ്യമാണ്.