തിരുവനന്തപുരം
29.09.2012
കേരളകൗമുദിയെ ആധുനികവല്‍ക്കരിക്കുന്നതില്‍ നിര്‍ണ്ണായക സംഭാവന നല്‍കിയ പത്രമേഖലയിലെ സാരഥിയായിരുന്നു കേരളകൗമുദിയുടെ മാനേജിംഗ് ഡയറക്‌ടറായ എം.എസ്. മധുസൂദനനെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ശ്രീനാരായണന്റെ നാമധേയത്തിലുള്ള പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഒരു ഘട്ടത്തില്‍ അദ്ദേഹം. പത്ര ഉടമകളുടെ ദേശീയ സംഘടനയുടെ അധ്യക്ഷനായിരുന്നും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കാഴ്‌ചവെച്ചു. എം.എസ്. മധുസൂദനന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനം പിണറായി അറിയിച്ചു.
* * *