കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനും, ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സി.പി.ഐ
(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
സമീപകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത വിധത്തിലാണ് ഇത്തവണ കാലവര്‍ഷം നാശം വിതച്ചത്. ഇതിനകം 6 പേര്‍ സംസ്ഥാനത്താകെ മരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളില്‍ വ്യാപകമായ ഉരുള്‍പ്പൊട്ടലാണ് ഉണ്ടായിരിക്കുന്നത്. ഇതുമൂലം കനത്ത നാശനഷ്ടമാണ് ഈ മേഖലകളില്‍ ഉണ്ടായിരിക്കുന്നത്. കോഴിക്കോട് താമരശ്ശേരിയില്‍
ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടയില്‍ കുടുങ്ങിയ 9 പേരെ കണ്ടെത്താനുള്ള തീവ്രശ്രമം നടക്കുകയാണ്.ചുരം റോഡുകള്‍ ഇടിഞ്ഞ് വയനാട് ജില്ലയിലേക്കുള്ള ഗതാഗതം തന്നെ തടസ്സപ്പെട്ടിരിക്കുകയാണ്. കനത്ത മഴ തുടര്‍ന്നാല്‍ ഇനിയും നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. സര്‍ക്കാരിന്റെ ദുര
ന്തനിവാരണ സംവിധാനം ഒന്നടങ്കം രക്ഷാപ്രവര്‍ത്തനത്തിലാണ്. ഇതോടൊപ്പം ജനങ്ങളൊന്നാകെ
ദുരിതാശ്വാസ പ്രര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ട സമയമാണിത്. സന്നദ്ധപ്രവര്‍ത്തകരോടൊപ്പം പാര്‍ടി
പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കുചേരണം.