സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

സമര്‍പ്പിത ജീവിതത്തിന്‌ ഉടമയായിരുന്ന മാതൃകാ കമ്മ്യൂണിസ്‌റ്റ്‌ നേതാവായിരുന്നു സ:വി.ആര്‍.ഭാസ്‌ക്കരനെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സി.പി.ഐ (എം) ന്റെ മുന്‍ സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന അദ്ദേഹം ദേശീയ പ്രസ്ഥാനത്തിലെ പോരാളിയായാണ്‌ പൊതുരംഗത്തെത്തിയത്‌. ചെത്ത്‌ തൊഴിലാളികളേയും, ബീഡി തൊഴിലാളികളേയും സംഘടിപ്പിച്ച്‌ അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഖാവ്‌ നടത്തിയ പോരാട്ടവും പ്രവര്‍ത്തനവും എന്നും സ്‌മരിക്കപ്പെടുന്നതാണ്‌. കോട്ടയം ജില്ലയില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റേയും തൊഴിലാളി പ്രസ്ഥാനത്തിന്റേയും വളര്‍ച്ചയ്‌ക്ക്‌്‌ അതുല്യ സംഭാവന നല്‍കിയ നേതാവായിരുന്നു അദ്ദേഹം. സഖാവിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി രേഖപ്പെടുത്തി