സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന്‌ സി.പി.ഐ (എം) പ്രവര്‍ത്തകര്‍ ആഗസ്റ്റ്‌ 18, 19 തീയതികളില്‍ നടത്തിയ ഫണ്ട്‌ സമാഹരണത്തിലൂടെ ഇതുവരെയായി 16,43,73,940/- ലഭിച്ചു. ഏരിയാ കമ്മിറ്റികള്‍ ഈ തുക പ്രാദേശികമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കും. ദുരന്ത ബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും, തൃശ്ശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട്‌ സമാഹരിച്ചില്ല. സമാഹരിച്ച തുക ജില്ലതിരിച്ച്‌ ചുവടെ ചേര്‍ക്കുന്നു. ഫണ്ട്‌ നല്‍കി സഹായിച്ച മുഴുവന്‍ ആളുകളേയും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ നന്ദി അറിയിച്ചു.

1. കാസര്‍കോഡ്‌ - 1,25,19,688
2. കണ്ണൂര്‍ - 6,39,69,320
3. വയനാട്‌ - 10,00,000
4. കോഴിക്കോട്‌ - 1,26,00,000
5. മലപ്പുറം - 1,20,00,000
6. പാലക്കാട്‌ - 1,37,44,397
7. തൃശ്ശൂര്‍ - 65,00,000
8. കോട്ടയം - 44,00,000
9. കൊല്ലം - 1,51,00,000
10. തിരുവനന്തപുരം - 2,25,40,535
ആകെ - 16,43,73,940