സി.പി.ഐ (എം) കേരള സംസ്ഥാന കമ്മിറ്റി യോഗം കോടിയേരി ബാലകൃഷ്‌ണന്റെ അധ്യക്ഷതയില്‍ ഏപ്രില്‍ 27, 28 തീയതികളില്‍ ചേര്‍ന്നു. ഏപ്രില്‍ 14-ന് മംഗളം ദിനപത്രത്തിന് എം.എം. ലോറന്‍സ് നല്‍കിയ അഭിമുഖം പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതും പാര്‍ടി നിലപാടുകള്‍ക്ക് വിരുദ്ധമായിട്ടുള്ളതുമാണ്. പാര്‍ടി നിലപാടിന് വിരുദ്ധമായി പരസ്യ പ്രതികരണം നടത്തിയ എം.എം. ലോറന്‍സിനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
തിരുവനന്തപുരം
28.04.2013