സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന


മഹാത്മാഗാന്ധിയെ പ്രതീകാത്മകമായി വീണ്ടും കൊല്ലുകയും ഗോഡ്‌സെയെ മഹാനായി വാഴ്‌ത്തുകയും ചെയ്‌ത ഹിന്ദു മഹാസഭാ നടപടി നീചവും പ്രാകൃതവുമാണൈന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം രാജ്യം ആചരിക്കുന്ന വേളയിലാണ്‌ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെയുടെ നേതൃത്വത്തില്‍ ഗാന്ധി ചിത്രത്തിലേക്ക്‌ കൃത്രിമ തോക്കു ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയും ചോരയൊഴുക്കുകയും ചെയ്‌തത്‌. ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്‌സെയെ സ്‌തുതിക്കുകയും ചെയ്‌ത ഈ സംഭവം രാജ്യദ്രോഹമാണ്‌. കേന്ദ്രത്തില്‍ മോദിയും, യു.പിയില്‍ യോഗി ആദിത്യനാഥും ഭരിയ്‌ക്കുന്നതിന്റെ ബലത്തിലാണ്‌ ഗാന്ധിജിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ പ്രാകൃതമായ ഈ നടപടിയുണ്ടായത്‌. രാഷ്ട്രപിതാവിനെ അപമാനിച്ചവരെ ഉടനടി അറസ്റ്റു ചെയ്യുകയും രാജ്യദ്രോഹത്തിന്‌ തുറങ്കിലടയ്‌ക്കുകയും ചെയ്യണമെന്ന്‌ കോടിയേരി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.