എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിന്റെയും വിവിധ സ്ഥാപനങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 16, 17 തീയതികളില്‍ നടക്കുന്ന യങ് സ്‌കോളേഴ്‌സ് കോണ്‍ഗ്രസിന്റെ സംഘാടക സമിതി രൂപീകരണം ഫെബ്രുവരി 11 ന് കേരള സര്‍വ്വകലാശാല സെനറ്റ് ചേമ്പറില്‍ നടക്കും.
എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിന്റെയും വിവിധ സ്ഥാപനങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 16, 17 തീയതികളില്‍ നടക്കുന്ന യങ് സ്‌കോളേഴ്‌സ് കോണ്‍ഗ്രസിന്റെ സംഘാടക സമിതി രൂപീകരണം ഫെബ്രുവരി 11 ന് കേരള സര്‍വ്വകലാശാല സെനറ്റ് ചേമ്പറില്‍ നടക്കും.
യുവാക്കള്‍ക്ക് രാജ്യം ഇന്ന അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിടുന്നതില്‍ ബഹുമുഖമായ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ കഴിയും. അക്കാഡമിക്ക് സ്ഥാപനങ്ങളിലെ ഗവേഷകരുടേയും യുവഫാക്കല്‍റ്റികളുടേയും അറിവും അനുഭവവും മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഉള്‍ച്ചേര്‍ക്കുന്നതിനൊപ്പം ബഹുജന രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ അനുഭവത്തിലൂടെ ആര്‍ജ്ജിക്കുന്ന അറിവും കരുത്തും അവരിലേക്കും പകര്‍ന്നു നല്‍കാന്‍ പറ്റുന്ന നിലയിലായിരിക്കും യങ് സ്‌കോളേഴ്‌സ് കോണ്‍ഗ്രസ്.
യങ് സ്‌കോളേഴ്‌സ് കോണ്‍ഗ്രസില്‍ പേപ്പറുകള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 17നകം അവരുടെ പേപ്പറുകള്‍yongscholarscongress@gmail.com എന്ന മെയിലിലേക്ക് സോഫ്‌റ്റുകോപ്പി അയക്കേണ്ടതാണ്. പെര്‍ഫോമന്‍സ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ അവരുടെ വിശദാംശങ്ങളും ബയോഡാറ്റയും ഫെബ്രുവരി 19നകം അതേ മെയിലിലേക്ക് അയയ്‌ക്കേണ്ടതാണ്.
ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് 250/- രൂപയും ഫാക്കല്‍റ്റികള്‍ക്ക് 500/- രൂപയുമാണ് രജിസ്‌ട്രഷന്‍ ഫീസ്. താമസസൗകര്യം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ അധികമായി 250/- രൂപയും മറ്റുള്ളവര്‍ അധികമായി 500/-രൂപയം രജിസ്‌ട്രേഷന്‍ ഫീസായി അടക്കേണ്ടതാണ്. ആയിരം യുവ സ്‌കോളേഴ്‌സിനെയാണ് യങ് സ്‌കോളേഴ്‌സ് കോണ്‍ഗ്രസില്‍ രജിസ്‌ട്രേഷന്‍ നല്‍കുക.
സര്‍വ്വകലാശാല ഗവേഷകര്‍, ഗവേഷണതല്‍പ്പരരായ യുവ അധ്യാപകര്‍, യുവകലാകാരന്‍മാര്‍, യുവകായികതാരങ്ങള്‍, യുവാക്കളായ വിവര സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വ്യാവസായിക വ്യാപാരമേഖലകളില്‍ നൂതനാശയങ്ങള്‍ മുന്നോട്ടുവച്ചിട്ടുള്ളവര്‍, ചാര്‍ട്ടേണ്ട് അക്കൗണ്ടന്റുമാര്‍, ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ സേവന തല്‍പരതയോടെ പ്രവര്‍ത്തിക്കുന്നവര്‍, ശാസ്‌ത്രകാരന്‍മാര്‍ ഇവരുടെയൊക്കെ പങ്കാളിത്തമാണ് യങ് സ്‌കോളേഴ്‌സ് കോണ്‍ഗ്രസില്‍ പ്രതീക്ഷിക്കുന്നത്.
എ വിജയരാഘവന്‍
ഡയറക്ടര്‍