ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള വടക്കന്‍ മേഖലാ ജാഥ ഫെബ്രൂവരി 16 ന് വൈകീട്ട് നാലിന് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം ഉപ്പളയില്‍ സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സ:സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും. �
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ജാഥ മാര്‍ച്ച് രണ്ടിന് തൃശൂരില്‍ സമാപിക്കും. സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, എന്‍.പീതാംബരന്‍ മാസ്റ്റര്‍ (എന്‍.സി.പി), രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ്.എസ്), സ്‌കറിയാ തോമസ് (കേരള കോണ്‍ഗ്രസ്), കെ.പി മോഹനന്‍ (ലോക് താന്ത്രിക് ജനതാദള്‍), പി.ഹംസാജി (ഐ.എന്‍.എല്‍), ഫ്രാന്‍സിസ് ജോര്‍ജ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), അഡ്വ.പോള്‍ ജോസഫ് (കേരള കോണ്‍ഗ്രസ്.ബി) എന്നിവര്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കും.
�`ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജാഥ പ്രചാരണം നടത്തുന്നത്. വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം എന്നീ വിഷയങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു.