രാഹുല്‍ ഗാന്ധിയുടെ വയനാടിലെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അപക്വതയുടെ തെളിവാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് പ്രസ്താവനയില്‍ പറഞ്ഞു. ബി.ജെ.പിക്കും സംഘപരിവാറിനുമെതിരെ രാജ്യത്താകെ ഉയര്‍ന്നുവരുന്ന കൂട്ടായ്മ പൊളിക്കാനാണ് കോണ്‍ഗ്രസ് ഇതുവഴി ശ്രമിക്കുന്നത്. ഇടതുപക്ഷം പരാജയപ്പെടുത്തേണ്ട ശക്തിയാണെന്ന സന്ദേശമാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നല്‍കുന്നത്. ദേശീയ തലത്തില്‍ ശക്തിപ്പെടുന്ന ജനവികാരത്തിന് തുരങ്കം വയ്ക്കുന്ന തീരുമാനമാണ് കോണ്‍ഗ്രസ് കൈക്കൊണ്ടിരിക്കുന്നത്.
പാര്‍ലമെന്റിലെ ഇടതുപക്ഷത്തിന്റെ സാന്നിധ്യത്തെ കോര്‍പ്പറേറ്റുകളും വന്‍കിട കുത്തകകളും ഭയപ്പെടുന്നു. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന കോണ്‍ഗ്രസും ഇടതുപക്ഷത്തെ ഭയക്കുന്നുവെന്ന് വേണം കരുതാന്‍. കേരളത്തില്‍ വന്ന് ഇടതുപക്ഷത്തിനെതിരെ മല്‍സരിക്കുന്നതിലൂടെ താന്‍ കോര്പ്പറേറ്റുകള്ക്കൊപ്പമാണെ
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ സര്‍വ ശക്തിയും ഉപയോഗിച്ച് എല്‍.ഡി.എഫ് നേരിടുക തന്നെ ചെയ്യും. അതിനുള്ള കരുത്ത് മുന്നണിക്ക് ഉണ്ടെന്ന് നല്ല ഉറപ്പുണ്ട്. 1957ല്‍ സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ എതിര്ത്തതിനെക്കാള് വര്‍ധിതമായ കരുത്തോടെ രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് പോരാട്ടം നടത്തുമെന്ന് എ.വിജയരാഘവന് പറഞ്ഞു.