കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ നിയമസഭാ സാമാജികനായിരുന്നു കെഎം മാണിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പൊതു ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പരിഹാരം കാണുന്നതിനും പ്രത്യേകം ശ്രദ്ധപുലര്‍ത്തി. സ്വന്തം രാഷ്ട്രീയ ആശയങ്ങള്‍ എല്ലാകാലത്തും ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ പലഘട്ടങ്ങളിലും വിവാദങ്ങള്‍ക്ക് ഇടയാക്കിയതാണ്. വ്യത്യസ്ഥ രാഷ്ട്രീയ നിലപാട് പുലര്‍ത്തുമ്പോഴും വ്യക്തിപരമായ സൗഹൃദം അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നു. മാണിയുടെ നിര്യാണം മൂലം പ്രഗത്ഭനായ നിയമസഭാ സാമാജികനെയും രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ താനും പങ്കുചേരുന്നതായി വിജയരാഘവന് പറഞ്ഞു