കേദാര്‍നാഥില്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ട മലയാളികളുടെ രക്ഷക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണം. ബദരിനാഥ്, കേദാര്‍നാഥ്, യമുനേത്രി എന്നിവിടങ്ങളിലേക്കുള്ള യാത്രയിലെ തീര്‍ഥാടകരാണ് പ്രളയക്കെടുതിയിലായവരില്‍ നല്ലൊരു പങ്കും. ഇവരില്‍ കേദാര്‍നാഥില്‍ ശിവഗിരി മഠത്തിലെ സന്യാസിമാർ ഉൾപ്പെടെ ഇരുന്നൂറോളം മലയാളികള്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് അറിയുന്നത്. ഇവരില്‍ പലരും കടുത്ത രോഗപീഢക്കും ഇരയായിരിക്കുന്നു. ആകാശമാര്‍ഗം ഉള്‍പ്പെടെയുള്ള വഴികളിലൂടെ അടിയന്തരമായി ഇവരെ രക്ഷിക്കണം. അതിന് കേന്ദ്ര പ്രതിരോധമന്ത്രാലയവും ആഭ്യന്തരവകുപ്പും ഇടപെടണം. സംസ്ഥാന സര്‍ക്കാരും ഉചിതമായ നടപടികള്‍ സ്വീകരിക്കണം.
തിരുവനന്തപുരം
20.06.2013