സിപിഐഎമ്മിന്റെ ശക്തി തെളിയിച്ച സമ്മേളനം

കോടിയേരി ബാലകൃഷ്ണന്‍

സിപിഐ എം രാഷ്ട്രീയമായും സംഘടനാപരമായും ശക്തിപ്പെട്ടു എന്ന് തെളിയിക്കുന്നതാണ് സമ്മേളനത്തിന്റെ അനുഭവം . കുംഭകോണങ്ങളുടെ കുംഭമേള നടത്തുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത ദിവസങ്ങളായിരിക്കും. ബാര്‍ കോഴക്കേസില്‍ പ്രതിയായ കെ എം മാണി ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരും.

എല്ലാ തീരുമാനങ്ങളും ഐകകണ്ഠ്യേനയാണ് സമ്മേളനം കൈക്കൊണ്ടത്. പാര്‍ടി പിളര്‍പ്പിലേക്കെന്നും ശിഥിലമാകുമെന്നും സ്വപ്നംകണ്ടവര്‍ സമാപന റാലിയിലെ ബഹുജന പങ്കാളിത്തവും ഐക്യവും കണ്ട് നിരാശരായി. പാര്‍ടി പ്രതിസന്ധി നേരിടുമ്പോളെല്ലാം ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന അനുഭവമാണ് ഉണ്ടാകുന്നതെന്നും ഇത്തരം വിപ്ലവകരമായ കരുത്താണ് തെളിയിക്കപ്പെട്ടത്. സിപിഐ എമ്മിനെ നേരിടാന്‍ എല്ലാ കരിനിയമങ്ങളും ഉപയോഗിക്കുന്ന ഉമ്മന്‍ചാണ്ടി ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ഒരു നടപടിയുംസ്വീകരിക്കുന്നില്ല. തൃശൂരില്‍ ഒരു ക്രിമിനലിനുമുന്നില്‍ നിയമം വഴിമാറിക്കൊടുത്തു. ഈ സര്‍ക്കാരിനെതിരായ പോരാട്ടത്തിനായി സിപിഐ എമ്മിനെ ശക്തിപ്പെടുത്തണം. പാര്‍ടിയില്‍ കുടുംബവാഴ്ചയോ വ്യക്തികേന്ദ്രീകൃത സ്വഭാവമോ അല്ല. പല സന്ദര്‍ഭങ്ങളിലും പാര്‍ടി വെല്ലുവിളി നേരിട്ടിട്ടുണ്ട്. അവയെയെല്ലാം നേരിട്ടാണ് സിപിഐ എം ശക്തിപ്പെട്ടത്.