സിപിഐ എമ്മിന്റെ 649 ഓഫീസും ഇടതുമുന്നണി ഘടകകക്ഷികളുടെ 14 ഓഫീസും കോണ്‍ഗ്രസിന്റെ 14 ഓഫീസും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചുട്ടെരിക്കുകയും ചെയ്തു. ട്രേഡ് യൂണിയനുകളുടെയും മറ്റ് ബഹുജന സംഘടനകളുടെയും 131 ഓഫീസും സമാനമാംവിധം ആക്രമിക്കപ്പെട്ടു. ഇടതുപക്ഷ അനുഭാവികളായ 31 സ്ത്രീകളെ ടിഎംസി ക്രിമിനലുകള്‍ ബലാത്സംഗംചെയ്തു. 745 സ്ത്രീകള്‍ ശാരീരികമായ ആക്രമണത്തിനോ ലൈംഗിക പീഡനത്തിനോ ഇരയായി. ലൈംഗിക അതിക്രമക്കേസുകളിലെ രണ്ട് ഇരകളും 2014ലെ ലോക്സഭാതെരഞ്ഞെടുപ്പിനുശേഷം നിഷ്ഠുരമായി ആക്രമിക്കപ്പെട്ട മറ്റ് അഞ്ചു സ്ത്രീകളും കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും ആക്രമിക്കുമെന്ന തൃണമൂല്‍ ഗുണ്ടകളുടെ ഭീഷണി നേരിടുകയാണ്.
പശ്ചിമ ബംഗാളിന്റെ നാള്‍വഴിയില്‍ രക്തരൂഷിതമായ രണ്ടുമാസമാണ് കടന്നുപോയത്. ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും കുഴിമാടം തീര്‍ക്കുകയാണ് മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജനവിധി അട്ടിമറിക്കാനായിരുന്നു ആക്രമണങ്ങള്‍ ആസൂത്രണംചെയ്തതെങ്കില്‍, തെരഞ്ഞെടുപ്പിനുശേഷം ഭരണസംവിധാനങ്ങളുടെ സഹായത്തോടെ പ്രതിപക്ഷത്തെ, വിശേഷിച്ച് സിപിഐ എമ്മിനെ ഉന്മൂലനംചെയ്യുക എന്ന ലക്ഷ്യത്തോടെ ബഹുമുഖ ആക്രമണമാണ് സംഘടിപ്പിക്കുന്നത്. ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ബംഗാളില്‍നിന്ന് പുറത്തുവരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഭരണകാലമായ 2011–’16ല്‍ ഇടതുമുന്നണിയുടെ 183 സഖാക്കള്‍ രക്തസാക്ഷിയായി. 2016ലെ നിയമസഭാതെരഞ്ഞെടുപ്പ് സമയത്തും തുടര്‍ന്നും 12 സഖാക്കള്‍ കൊല ചെയ്യപ്പെട്ടു. പോളിങ് ഏജന്റുമാരായി പ്രവര്‍ത്തിക്കാന്‍ ധൈര്യം കാണിച്ചതിനാണ് ഇവരില്‍ മൂന്നുപേരെ കൊന്നത്. കേരളത്തില്‍ ജീവിക്കുന്ന നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത രീതിയിലുള്ള അക്രമവാഴ്ചയാണ് ബംഗാളില്‍ തുടരുന്നത്
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉന്നതനേതൃത്വം പരസ്യമായി അക്രമങ്ങള്‍ക്ക് നേതൃത്വവും പ്രോത്സാഹനവും നല്‍കുന്നു. ഇടതുപക്ഷം കൂടുതല്‍ പിന്തുണയാര്‍ജിക്കുകയും ജനങ്ങള്‍ കൂട്ടത്തോടെ അക്രമവാഴ്ചയ്ക്കെതിരെ അണിനിരക്കുകയും ചെയ്യുന്ന അനുഭവമായിരുന്നു തെരഞ്ഞെടുപ്പ് കാലത്തേത്. അന്ന് "ഇഞ്ചോടിഞ്ച് ഞങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കാം’’ എന്നാണ് മമത ബാനര്‍ജി വെല്ലുവിളിച്ചത്. "തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഞങ്ങള്‍ രവീന്ദ്രസംഗീതം ആലപിക്കുകയില്ല...’’ എന്ന് ടിഎംസി മന്ത്രി ശുഭേന്ദു അധികാരി ഭീഷണിമുഴക്കി. പറഞ്ഞത് ചെയ്യാന്‍ അവര്‍ മടിച്ചില്ല. തെരഞ്ഞെടുപ്പിനുശേഷം ബംഗാളിലെ പ്രതിപക്ഷത്തിനുനേരെ വിശിഷ്യ സിപിഐ എമ്മിനും ഇടതുപക്ഷ പാര്‍ടികള്‍ക്കും എതിരെ ടിഎംസി അഴിച്ചുവിട്ട അതിക്രമങ്ങള്‍ എണ്ണമറ്റതാണ്. രണ്ടായിരത്തിലേറെ ഇടതുമുന്നണി നേതാക്കളും അനുഭാവികളും ടിഎംസി ഗുണ്ടകളില്‍നിന്നുള്ള ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.
പൊലീസുകാര്‍ നിശ്ശബ്ദ നിരീക്ഷകരോ കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുന്നവരോ ആയി മാറി. ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടും ഒരാളെയും അറസ്റ്റ് ചെയ്തില്ല. ആക്രമിക്കപ്പെട്ടവരോടാണ് പകതീര്‍ക്കുന്നത്. ഇടതുമുന്നണിയുടെ പാര്‍ടി ഓഫീസുകളും ട്രേഡ് യൂണിയന്‍ ഓഫീസുകളും ആക്രമിച്ച് പ്രതിപക്ഷത്തിന്റെ സാധാരണ രാഷ്ട്രീയപ്രവര്‍ത്തനം തടയുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രത്യേക അജന്‍ഡയാണ്. സിപിഐ എമ്മിന്റെ 649 ഓഫീസും ഇടതുമുന്നണി ഘടകകക്ഷികളുടെ 14 ഓഫീസും കോണ്‍ഗ്രസിന്റെ 14 ഓഫീസും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചുട്ടെരിക്കുകയും ചെയ്തു. ട്രേഡ് യൂണിയനുകളുടെയും മറ്റ് ബഹുജന സംഘടനകളുടെയും 131 ഓഫീസും സമാനമാംവിധം ആക്രമിക്കപ്പെട്ടു. ഇടതുപക്ഷ അനുഭാവികളായ 31 സ്ത്രീകളെ ടിഎംസി ക്രിമിനലുകള്‍ ബലാത്സംഗംചെയ്തു. 745 സ്ത്രീകള്‍ ശാരീരികമായ ആക്രമണത്തിനോ ലൈംഗിക പീഡനത്തിനോ ഇരയായി. ലൈംഗിക അതിക്രമക്കേസുകളിലെ രണ്ട് ഇരകളും 2014ലെ ലോക്സഭാതെരഞ്ഞെടുപ്പിനുശേഷം നിഷ്ഠുരമായി ആക്രമിക്കപ്പെട്ട മറ്റ് അഞ്ചു സ്ത്രീകളും കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും ആക്രമിക്കുമെന്ന തൃണമൂല്‍ ഗുണ്ടകളുടെ ഭീഷണി നേരിടുകയാണ്. കോടതികളുടെ മുമ്പിലുള്ള കേസുകളില്‍ പ്രതികളായ തൃണമൂല്‍ ക്രിമിനലുകളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഈ ഭീഷണി.
ഏറ്റവും വലിയ ദുരിതമനുഭവിക്കുന്നത് കര്‍ഷകത്തൊഴിലാളി കുടുംബങ്ങളിലും ദരിദ്രകര്‍ഷക കുടുംബങ്ങളിലുംനിന്നുള്ള ഇടതുപക്ഷ അനുഭാവികളാണ്. ഇതില്‍ ചിലരെല്ലാം മുമ്പ് നടന്ന ആക്രമണങ്ങളിലും ഇരയായി. പലരും അവരുടെ വീടുകളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടവരാണ്. 2016ലെ നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മടങ്ങിയെത്തിയ അവരെ വീണ്ടും ആക്രമിക്കുകയും വീടുവിട്ടുപോകാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമത്തില്‍ ചുരുങ്ങിയത് 11,509 ഇടതുപക്ഷ അനുഭാവികളെങ്കിലും വീടുവിട്ടുപോകാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.
പല പ്രദേശങ്ങളിലും ഇടതുമുന്നണി അനുഭാവികകള്‍ക്ക് ടിഎംസി ഗുണ്ടാസംഘങ്ങള്‍ നിര്‍ബന്ധിത പിഴ ചുമത്തുന്നു. ഭരണകക്ഷിയുടെ രാഷ്ട്രീയദാദമാര്‍ ഇടതുപക്ഷ വോട്ടര്‍മാരില്‍നിന്നും അനുഭാവികളില്‍നിന്നും പണം പിടുങ്ങുന്നു. തങ്ങളുടെ സ്വന്തം വീട്ടില്‍ താമസിക്കുന്നതിനും സ്വന്തം പാടങ്ങളില്‍ കൃഷിയിറക്കുന്നതിനുമാണ് പിഴ ഈടാക്കുന്നത്. പല ജില്ലകളിലായി മുന്നൂറിലധികം ഏക്കര്‍ ഭൂമിയില്‍ കൃഷിചെയ്യുന്ന പങ്കുപാട്ടക്കാരെയും പട്ടയമുള്ളവരെയുമാണ് സ്വന്തം ഭൂമിയില്‍ കൃഷിചെയ്യാന്‍ അനുവദിക്കാത്തത്, ഒഴിപ്പിക്കുന്നത്. ഇടതുമുന്നണി അനുഭാവികളെന്ന് കണ്ടെത്തപ്പെടുന്ന ആളുകളുടെ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് ചെറുകിട കച്ചവടസ്ഥാപനങ്ങളാണ് ആക്രമിക്കപ്പെട്ടതും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായതും. വഴിയോരക്കച്ചവടക്കാരെ കച്ചവടംചെയ്യാന്‍ അനുവദിക്കുന്നില്ല. റിക്ഷാവാലകളെ ജോലിസ്ഥലത്തേക്ക് പോകാന്‍ അനുവദിക്കുന്നില്ല. കരാര്‍ ജോലിക്കാരെ അവരുടെ തൊഴിലില്‍നിന്ന് നീക്കംചെയ്യുന്നു. അവര്‍ക്ക് തൊഴില്‍ചെയ്ത് ജീവിക്കണമെങ്കില്‍ ടിഎംസിക്ക് കൂറ് പ്രഖ്യാപിക്കണമെന്നതാണ് അവസ്ഥ.
ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ടിങ് രീതി പരിശോധിച്ചാല്‍ പ്രത്യേകിച്ച് തൃണമൂലിന്റെ ആക്രമണത്തിനിരയായ പ്രദേശങ്ങളില്‍ ജനങ്ങള്‍ ഇടതുപക്ഷത്തിന്– തൃണമൂലിനെതിരെ വോട്ട് ചെയ്തതായി കാണാം. എഴുപതോളം ഗ്രാമങ്ങള്‍ ആക്രമിക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ ചെയ്തു. ഒരു നിയോജകമണ്ഡലത്തില്‍ തൃണമൂലിനെതിരെ വോട്ട് ചെയ്ത ബാസിര്‍ഹാത്തിലെ മുഴുവന്‍ ഗ്രാമങ്ങളും അഗ്നിക്കിരയാക്കി.
രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള ജനാധിപത്യപരമായ അവകാശത്തിന്മേല്‍ മുമ്പെങ്ങുമില്ലാത്തവിധം ഈ അക്രമങ്ങളെല്ലാം ഉണ്ടായിട്ടും ജീവിച്ചിരിക്കാനും ഉപജീവനമാര്‍ഗത്തിനുമുള്ള അടിസ്ഥാനപരമായ അവകാശത്തെ ഫാസിസ്റ്റ് രീതിയിലൂടെ നിഷേധിച്ചിട്ടും തൃണമൂലിനെതിരെ പോരാടാനുള്ള അവരുടെ ധീരതയും ആത്മാര്‍ഥതയുമാണ് സംസ്ഥാനത്തുടനീളം വളര്‍ന്നുകൊണ്ടിരിക്കുന്ന ചെറുത്തുനില്‍പ്പില്‍ പ്രകടമാകുന്നത്. ഗ്രാമതലംമുതല്‍ സംസ്ഥാന തലസ്ഥാനംവരെ അനുദിനം ചെറുതും വലുതുമായ ഒട്ടേറെ പ്രകടനങ്ങളാണ് നടക്കുന്നത്. 2016 മെയ്– ജൂലൈ മാസങ്ങള്‍ക്കിടയില്‍ ബംഗാളിലെ ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കുമേല്‍ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്
സിപിഐ എം പ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷ പാര്‍ടികളിലെ പ്രവര്‍ത്തകര്‍ക്കുംനേരെ നടക്കുന്ന ക്രൂരമായ അക്രമങ്ങളിലും ജനാധിപത്യനിഷേധത്തിലും പ്രതിഷേധിച്ചും പ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേരളത്തില്‍ സിപിഐ എം ആഗസ്ത് ഒന്നുമുതല്‍ ഏഴുവരെ ഐക്യദാര്‍ഢ്യവാരമായി ആചരിക്കുകയാണ്. ജില്ലാ കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഈ പരിപാടികളില്‍ പങ്കാളികളായി, രാജ്യത്തിന്റെ ജനാധിപത്യവും പൌരാവകാശവും സംരക്ഷിക്കാനുള്ള മുന്നേറ്റത്തോടൊപ്പം നില്‍ക്കണമെന്ന് മുഴുവനാളുകളോടും അഭ്യര്‍ഥിക്കുന്നു