സമരത്തിന്റെ പര്യായപദം

കേരളത്തിലെ സിപിഐ എം നേതൃത്വത്തിലുള്ള ഐക്യമുന്നണിയുടെ കണ്‍വീനറായി പ്രവര്‍ത്തിക്കവെയാണ് 1972 സെപ്തംബര്‍ 23ന് സ. അഴീക്കോടന്‍ രാഘവന്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊലചെയ്യപ്പെട്ടത്. ഇത്രയും ഉയര്‍ന്ന പദവിയിലിലുള്ള മറ്റൊരു പാര്‍ടിനേതാവും കേരളത്തില്‍ കൊലചെയ്യപ്പെട്ടിട്ടില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും സംസ്ഥാനത്താകെ അറിയപ്പെടുന്ന ബഹുജന സമരനായകനുമായിരുന്നു സഖാവ്. അഴീക്കോടനെന്ന വിളിപ്പേര് ജനദ്രോഹികള്‍ക്കെതിരായ, അഴിമതിക്കാര്‍ക്കെതിരായ സമരത്തിന്റെ പര്യായപദമായി രൂപപ്പെട്ടിരുന്നു. സഖാവിന്റെ രക്തസാക്ഷിത്വത്തിന് 44 വര്‍ഷം തികയുകയാണ്. ഇടതുപക്ഷ തീവ്രവാദത്തിന്റെ പൊയ്മുഖമണിഞ്ഞ സംഘമാണ് തൃശൂരില്‍വച്ച് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അന്ന് കേരളത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണി ‘ഭരണനേതൃത്വത്തിന്റെ സഹായവും തണലും കൊലയാളികള്‍ക്ക് ലഭ്യമായിരുന്നു. അഴീക്കോടന്‍ രാഘവന്റെ കൊലപാതകത്തെക്കുറിച്ച് ഇ എം എസ് ഇങ്ങനെയാണ് പ്രതികരിച്ചത്– സഖാവ് കൃഷ്ണപിള്ളയുടെ ജീവന്‍ അപഹരിച്ചത് ഒരു മൂര്‍ഖന്‍ പാമ്പായിരുന്നുവെങ്കില്‍ അഴീക്കോടന്‍ മരിച്ചുവീണത് രാഷ്ട്രീയമൂര്‍ഖന്മാരുടെ കഠാരയിലാണ്.” 

കേരളത്തിലെ സിപിഐ എം നേതൃത്വത്തിലുള്ള ഐക്യമുന്നണിയുടെ കണ്‍വീനറായി പ്രവര്‍ത്തിക്കവെയാണ് 1972 സെപ്തംബര്‍ 23ന് സ. അഴീക്കോടന്‍ രാഘവന്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊലചെയ്യപ്പെട്ടത്. ഇത്രയും ഉയര്‍ന്ന പദവിയിലിലുള്ള മറ്റൊരു പാര്‍ടിനേതാവും കേരളത്തില്‍ കൊലചെയ്യപ്പെട്ടിട്ടില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും സംസ്ഥാനത്താകെ അറിയപ്പെടുന്ന ബഹുജന സമരനായകനുമായിരുന്നു സഖാവ്. അഴീക്കോടനെന്ന വിളിപ്പേര് ജനദ്രോഹികള്‍ക്കെതിരായ, അഴിമതിക്കാര്‍ക്കെതിരായ സമരത്തിന്റെ പര്യായപദമായി രൂപപ്പെട്ടിരുന്നു. സഖാവിന്റെ രക്തസാക്ഷിത്വത്തിന് 44 വര്‍ഷം തികയുകയാണ്. ഇടതുപക്ഷ തീവ്രവാദത്തിന്റെ പൊയ്മുഖമണിഞ്ഞ സംഘമാണ് തൃശൂരില്‍വച്ച് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അന്ന് കേരളത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണി ‘ഭരണനേതൃത്വത്തിന്റെ സഹായവും തണലും കൊലയാളികള്‍ക്ക് ലഭ്യമായിരുന്നു. അഴീക്കോടന്‍ രാഘവന്റെ കൊലപാതകത്തെക്കുറിച്ച് ഇ എം എസ് ഇങ്ങനെയാണ് പ്രതികരിച്ചത്– സഖാവ് കൃഷ്ണപിള്ളയുടെ ജീവന്‍ അപഹരിച്ചത് ഒരു മൂര്‍ഖന്‍ പാമ്പായിരുന്നുവെങ്കില്‍ അഴീക്കോടന്‍ മരിച്ചുവീണത് രാഷ്ട്രീയമൂര്‍ഖന്മാരുടെ കഠാരയിലാണ്.” 

കൊളോണിയല്‍ വാഴ്ചക്കാലത്താണ് സ. അഴീക്കോടന്‍ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുന്നത്. 1919ല്‍ കണ്ണൂര്‍ നഗരത്തിലെ തെക്കി ബസാറിലെ ഒരു തൊഴിലാളികുടുംബത്തിലാണ്  ജനിച്ചത്. ദുരിതമയമായ ജീവിതസാഹചര്യങ്ങളെ നേരിട്ടുകൊണ്ടാണ് അദ്ദേഹം സാമൂഹ്യപ്രശ്നങ്ങള്‍ ഏറ്റെടുത്തത്. ആദ്യകാലത്ത് സഖാവ് ബീഡിതെറുപ്പ് തൊഴിലെടുക്കുകയുണ്ടായി. പിന്നീട് ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുകയും യൂണിയന്‍ രൂപീകരിക്കുകയും അവരെ നയിക്കുകയും ചെയ്തു. അതേ കാലഘട്ടത്തില്‍ത്തന്നെ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനാകുകയും പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കണ്ണൂര്‍ ടൌണ്‍ സെക്രട്ടറിയായി. 1951ല്‍ മലബാര്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ മലബാര്‍ ട്രേഡ് യൂണിയന്‍ കൌണ്‍സില്‍ സെക്രട്ടറിയായി. കേരള സംസ്ഥാനം രൂപംകൊള്ളുന്ന സമയത്ത്, 1956ല്‍ അഴീക്കോടന്‍ പാര്‍ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. 1959ല്‍ സംസ്ഥാനകേന്ദ്രത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. ഇടത്– വലത് പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്നതിനും സഖാവിന് കഴിഞ്ഞു.

സ. അഴീക്കോടന്‍ 1967ല്‍ ഐക്യമുന്നണി കോ– ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറായി. 1969ല്‍ ദേശാഭമാനി പ്രിന്റിങ് ആന്‍ഡ് പബ്ളിഷിങ് കമ്പനി ‘ഭരണസമിതി ചെയര്‍മാനായി. ദേശാഭിമാനിക്ക് ജനകീയ അടിത്തറയുണ്ടാക്കുന്നതിലും അതിന്റെ സമഗ്ര പുരോഗതിയിലും വലിയ സംഭാവനയാണ് സഖാവ് നല്‍കിയത്.

പൊലീസ് മര്‍ദനവും ലോക്കപ്പും ജയിലറയും എല്ലാം ചേര്‍ന്ന മര്‍ദനസംവിധാനങ്ങളെ എതിരിട്ടായിരുന്നു അഴീക്കോടനിലെ പോരാളി കരുത്താര്‍ജിച്ചത്. നിരവധിതവണ ജയില്‍വാസം അനുഭവിച്ചു. 1948ല്‍ അറസ്റ്റ് ചെയ്യപ്പെട്ട് ക്രൂരമര്‍ദനത്തിന്് ഇരയായി. 1950, 1962, 1964 വര്‍ഷങ്ങളിലും സഖാവിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. ഈ അനുഭവങ്ങളാകാം പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നല്‍കിയത്. എതിരാളികളുടെ പ്രകോപനങ്ങളെ സമചിത്തതയോടെ നേരിടുന്നതില്‍ പ്രത്യേക കഴിവുണ്ടായിരുന്നു. വിമര്‍ശങ്ങളോട് ക്ഷമയും സഹിഷ്ണുതയും സൂക്ഷിച്ചു. വിമര്‍ശനസ്വയംവിമര്‍ശനത്തിന്റേതായ ലെനിനിസ്റ്റ് സംഘടനാ രീതി സ്വന്തം പ്രയോഗത്തിലൂടെ അഴീക്കോടന്‍ സഖാക്കള്‍ക്ക് മാതൃകയായി.

രാഷ്ട്രീയ എതിരാളികളുടെ നെറികെട്ട കുപ്രചാരണങ്ങളെയാണ് അഴീക്കോടന് നേരിടേണ്ടിവന്നത്. പിന്തിരിപ്പന്മാരും അവരുടെ പിണിയാളുകളും നടത്തിയ കുപ്രചാരണങ്ങള്‍ക്ക് വലതുപക്ഷ മാധ്യമങ്ങള്‍ വലിയ പ്രചാരണം കൊടുത്തു. സഖാവിന് മണിമാളികകളുണ്ടെന്നും വന്‍തുകയുടെ നിക്ഷേപമുണ്ടെന്നും പ്രചരിപ്പിച്ചു. എന്നാല്‍, സഖാവിന്റെ മരണശേഷം സ്വന്തമായൊരു വീടുപോലും ഉണ്ടായിരുന്നില്ലെന്ന വസ്തുതയ്ക്കുനേരെ അവര്‍ കണ്ണടച്ചു. എക്കാലത്തും കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരോട് വലതുപക്ഷ രാഷ്ട്രീയക്കാരും അവരുടെ മാധ്യമങ്ങളും പുലര്‍ത്തുന്ന സമീപനത്തിന്റെ ഉത്തമോദാഹരണമാണ് അഴീക്കോടന്റെ അനുഭവം.

സഖാവ് അഴീക്കോടന്റെ പാര്‍ടിക്ക്, കമ്യൂണിസ്റ്റ് പാര്‍ടിക്ക്, കേരളത്തില്‍ രാഷ്ട്രീയ എതിരാകളാല്‍ നിരവധിയായ ഉശിരന്മാരെയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. മറ്റൊരു പാര്‍ടിക്കും പറയാനാകാത്തത്രയും വലുതാണത്. പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയറ്റ് മെമ്പറായി പ്രവര്‍ത്തിക്കവെ കൊലചെയ്യപ്പെട്ട അഴീക്കോടന് പുറമെ സംസ്ഥാനനേതൃത്വത്തില്‍ പ്രവര്‍ത്തിക്കവെ കൊലപ്പെട്ടവരും ആക്രമിക്കപ്പെട്ടവരും സിപിഐ എമ്മില്‍ മാത്രമാണ് കാണുക. എംഎല്‍എയായി പ്രവര്‍ത്തിക്കവെയാണ് സഖാവ് കുഞ്ഞാലിയെ കൊലപ്പെടുത്തിയത്. കേരളത്തിലെ വിദ്യാര്‍ഥിസമരങ്ങളുടെ നേതൃനിരയില്‍ നില്‍ക്കുകയും ജില്ലാ കൌണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുമ്പോഴാണ് കെ വി സുധീഷ് ആര്‍എസ്എസുകാരാല്‍ കൊലചെയ്യപ്പെട്ടത്.

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനെ വെടിവച്ച് കൊല്ലാന്‍ നടത്തിയ ശ്രമവും സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജനെ വീട്ടില്‍ കയറി വെട്ടിവീഴ്ത്തിയതും ചരിത്രത്തിന്റെ ഭാഗമാണ്. എംഎല്‍എയായി പ്രവര്‍ത്തിക്കവെയാണ് രാജുമാസ്റ്റര്‍ക്കുനേരെ ബോംബെറിഞ്ഞത്. സംസ്ഥാനത്തെ സര്‍വീസ് ജീവനക്കാരുടെ സമുന്നത നേതാവും കണ്ണൂര്‍ ജില്ലാ കൌണ്‍സില്‍ പ്രസിഡന്റുമായിരുന്ന ടി കെ ബാലന്റെ വീടിനുനേരെ ബോംബെറിയുകുയം അദ്ദേഹത്തിന്റെ മകന് കണ്ണ് നഷ്ടപ്പെടുകയും ചെയ്തു. സിപിഐ എം  നേതാക്കളും പ്രവര്‍ത്തകരുമാണ് വേട്ടയാടപ്പെടുന്നത്. അത് കാണാതെ രാഷ്ട്രീയക്കാരെല്ലാം കണക്കാണെന്നും നേതാക്കളും അവരുടെ കുടുംബവും സുഖലോലുപരായി ജീവിക്കുകയാണെന്നും ചിലര്‍ പ്രചരിപ്പിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയക്കാരുടെ ജീര്‍ണതയ്ക്ക് മറയായി പൊള്ളയായ വാദങ്ങള്‍ ഉയര്‍ത്തുകയാണിവര്‍. 

സിപിഐ എം പ്രവര്‍ത്തകരെ വേട്ടയാടി പാര്‍ടിയെ ഉന്മൂലം ചെയ്യാമെന്നാണ് ആര്‍എസ്എസ്– സംഘപരിവാരം ഉള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷിക്കുന്നത്. അവര്‍ അതിനായി വലിയ ഒരുക്കം തന്നെ നടത്തുന്നുമുണ്ട്. കമ്യൂണിസ്റ്റ്വിരുദ്ധ തിമിരം ബാധിച്ചവര്‍ ഇത് കാണുന്നില്ല. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ പ്രവര്‍ത്തകരെ രാഷ്ട്രീയ എതിരാളികളാല്‍ നഷ്ടപ്പെട്ട പാര്‍ടിയെ അക്രമകാരികളായി മുദ്രകുത്താന്‍ ശ്രമിക്കുന്നു. കേരളത്തിലെ ചില വന്‍കിടമാധ്യമങ്ങള്‍ അതിന് അകമഴിഞ്ഞ പിന്തുണ നല്‍കുന്നു.

ബിജെപി സംഘത്തിന്റെ പരിഹാസ്യമായ കേരള സന്ദര്‍ശനം ഇതിന്റെ ഒരു ഉദാഹരണമായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും അക്രമങ്ങളും നടത്തിയിട്ടുള്ളത് ആര്‍എസ്എസ്– ബിജെപി സംഘമാണ്. അവരാണ് കേരളത്തിലെ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ പ്രതീകമായ സിപിഐ എമ്മിനെ അക്രമകാരികള്‍ എന്ന് വിളിക്കുന്നത്. അവരുണ്ടാക്കിയ സന്ദര്‍ശക സംഘാംഗങ്ങള്‍തന്നെ ഈ വൈരുധ്യം അടയാളപ്പെടുത്തുന്നുണ്ട്. നിരവധി അക്രമങ്ങള്‍ക്ക് നേതൃത്വംനല്‍കിയ, കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ആളുകള്‍ അടങ്ങുന്നതായിരുന്നു സന്ദര്‍ശകസംഘം. അവരുടെ സന്ദര്‍ശനവേളയില്‍ത്തന്നെ സമീപപ്രദേശത്ത് ആര്‍എസ്എസ് അക്രമം അരങ്ങേറുകയുണ്ടായി. അതിനെക്കുറിച്ചൊന്നും അവര്‍ പ്രതികരിച്ചതായി കണ്ടില്ല.

ബിജെപി– ആര്‍എസ്എസ് സംഘം കേരളത്തിലെ സമാധന ജീവിതത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുയാണ്. അവരുടെ ആശയത്തിന് വേരുറപ്പിക്കാന്‍ സാധിക്കാത്ത മണ്ണാണ് കേരളമെന്ന ചിന്ത അവരെ അലോസരപ്പെടുത്തുന്നു. അവര്‍ തീവ്രമായ വര്‍ഗീയപ്രചാരണം ആസൂത്രണം ചെയ്തുകൊണ്ടിരിക്കുയാണ്.

ബിജെപിക്കും സംഘപരിവാര രാഷ്ട്രീയത്തിനുമെതിരെ നിലപാടെടുക്കാതെ കമ്യൂണിസ്റ്റ്വിരുദ്ധ രാഷ്ട്രീയത്തിന് മുമ്പില്‍ വട്ടംകറങ്ങുകയാണ് കോണ്‍ഗ്രസ്. കേന്ദ്രഗവണ്‍മെന്റിന്റെ വര്‍ഗീയ രാഷ്ട്രീയ അജന്‍ഡയ്ക്കെതിരെ  അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. സാമ്പത്തിക നയത്തില്‍ ഇരുപാര്‍ടികളും തമ്മില്‍ അന്തരങ്ങള്‍ ഒന്നുമില്ലെന്നത് വിശദീകരണം ആവശ്യമില്ലാത്ത വസ്തുതയാണ്. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ബഹുജനങ്ങളെ അണിനിരത്തുകയെന്ന കടമയാണ് ഇന്നത്തെ പ്രധാന ഉത്തരവാദിത്തം.

ജനപക്ഷബദലുമായി കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റ് മതനിരപേക്ഷ അഴിമതിരഹിത വികസിതകേരളം സാക്ഷാല്‍ക്കരിക്കുന്നതിന് മുന്നോട്ടുപോകുകയാണ്. വര്‍ധിതമായ ജനപിന്തുണയോടെ വാഗ്ദാനങ്ങളോരോന്നും എണ്ണിയെണ്ണി പാലിക്കുമെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കാരിന്റെ പിന്നിട്ട ദിനങ്ങള്‍. വലതുപക്ഷശക്തി ഇതില്‍ അസ്വസ്തരാണ്. അവരുടെ ചെയ്തികളെ കരുതിയിരിക്കാനാകണം. ജനങ്ങളെ അണിനിരത്തി അവരെ ചെറുക്കാന്‍ കഴിയണം. അതിന് സഖാവ് അഴീക്കോടന്‍ രാഘവന്റെ സ്മരണ നമുക്ക് കരുത്ത് പകരും