രണ്ട് സമ്മേളനം, രണ്ട്ഫലം

തിരുവനന്തപുരത്തുചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയോഗത്തെത്തുടര്‍ന്ന് മാധ്യമങ്ങളില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങളും വിലയിരുത്തലുകളുമുണ്ടായി. എന്നാല്‍, സിപിഐ എമ്മിന്റെ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ കരുത്താണ്  പ്രകടമായതെന്ന് ഞങ്ങളെ എതിര്‍ക്കുന്ന മാധ്യമങ്ങള്‍ക്കും പിന്നീട് സമ്മതിക്കേണ്ടിവന്നു. കേന്ദ്രകമ്മിറ്റിയോഗം തിരുവനന്തപുരത്ത് മുമ്പ് നടന്നിട്ടുള്ളത് പാര്‍ടി കോണ്‍ഗ്രസുകള്‍ക്ക് ഇവിടം വേദിയായിട്ടുള്ളപ്പോള്‍ മാത്രമാണ്. ജനുവരി ആറുമുതല്‍ എട്ടുവരെ തിരുവനന്തപുരത്തുചേര്‍ന്ന പൊളിറ്റ്ബ്യൂറോ-കേന്ദ്രകമ്മിറ്റിയോഗം നാട് അഭിമുഖീകരിക്കുന്ന വിഷമതകളും പ്രതിസന്ധിയും മനസ്സിലാക്കി അത് മറികടക്കാനുള്ള ജനകീയമുന്നേറ്റത്തിനുള്ള തീരുമാനങ്ങളാണ് എടുത്തത്. എന്നാല്‍, കഴിഞ്ഞ സെപ്തംബറില്‍  ബിജെപിയുടെ ദേശീയസമിതിയോഗം കോഴിക്കോട്ടുചേര്‍ന്ന് കൈക്കൊണ്ട തീരുമാനങ്ങളാകട്ടെ രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്കും ജനങ്ങളെ കൂടുതല്‍ ഭിന്നിപ്പിക്കുന്നതിലേക്കും നയിക്കുന്നതായിരുന്നു.
 

തിരുവനന്തപുരത്തുചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയോഗത്തെത്തുടര്‍ന്ന് മാധ്യമങ്ങളില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങളും വിലയിരുത്തലുകളുമുണ്ടായി. എന്നാല്‍, സിപിഐ എമ്മിന്റെ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ കരുത്താണ്  പ്രകടമായതെന്ന് ഞങ്ങളെ എതിര്‍ക്കുന്ന മാധ്യമങ്ങള്‍ക്കും പിന്നീട് സമ്മതിക്കേണ്ടിവന്നു. കേന്ദ്രകമ്മിറ്റിയോഗം തിരുവനന്തപുരത്ത് മുമ്പ് നടന്നിട്ടുള്ളത് പാര്‍ടി കോണ്‍ഗ്രസുകള്‍ക്ക് ഇവിടം വേദിയായിട്ടുള്ളപ്പോള്‍ മാത്രമാണ്. ജനുവരി ആറുമുതല്‍ എട്ടുവരെ തിരുവനന്തപുരത്തുചേര്‍ന്ന പൊളിറ്റ്ബ്യൂറോ-കേന്ദ്രകമ്മിറ്റിയോഗം നാട് അഭിമുഖീകരിക്കുന്ന വിഷമതകളും പ്രതിസന്ധിയും മനസ്സിലാക്കി അത് മറികടക്കാനുള്ള ജനകീയമുന്നേറ്റത്തിനുള്ള തീരുമാനങ്ങളാണ് എടുത്തത്. എന്നാല്‍, കഴിഞ്ഞ സെപ്തംബറില്‍  ബിജെപിയുടെ ദേശീയസമിതിയോഗം കോഴിക്കോട്ടുചേര്‍ന്ന് കൈക്കൊണ്ട തീരുമാനങ്ങളാകട്ടെ രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്കും ജനങ്ങളെ കൂടുതല്‍ ഭിന്നിപ്പിക്കുന്നതിലേക്കും നയിക്കുന്നതായിരുന്നു.

ജമ്മുവിലെ ഉറി പട്ടാളക്യാമ്പിലേക്ക് തിവ്രവാദി ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കോഴിക്കോട്ടെ ബിജെപി ദേശീയ നേതൃയോഗം. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ വസിക്കുന്ന, രാജ്യത്തിന്റെ അവിഭാജ്യഘടകമായ ന്യൂനപക്ഷവിഭാഗത്തിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്കെതിരെ ആക്രോശമായി അത് മാറി. ഒരു സമുദായത്തെയാകെ ശത്രുവായി ചിത്രീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിതന്നെ അതിന് നേതൃത്വംനല്‍കി. ബിജെപി ദേശീയ സമ്മേളനത്തിനുവേണ്ടി അന്ന് കേന്ദ്രഭരണയന്ത്രം നിര്‍ലജ്ജമായി ദുര്‍വിനിയോഗം ചെയ്തു. കോഴിക്കോട്ടെ പൊതുസമ്മേളനം ആകാശവാണിയും ദൂരദര്‍ശനും മറ്റ് പരിപാടികള്‍ മാറ്റിവച്ചാണ് രണ്ടുമണിക്കൂറിലധികം തല്‍സമയം പ്രക്ഷേപണംചെയ്തത്. പാട്ടുകള്‍ സംപ്രേഷണംചെയ്യുന്ന അനന്തപുരി എഫ്്എം സ്റ്റേഷനടക്കം മോഡിമയമാക്കി. ഇത്തരം അനുഭവം ദൂരദര്‍ശന്‍, ആകാശവാണി ചരിത്രത്തില്‍ ആദ്യമായിരുന്നു. അടിയന്തരാവസ്ഥയിലെ യജമാനഭക്തിയെ കടത്തിവെട്ടുന്ന പ്രവണതകളാണ് തലപൊക്കിയിരിക്കുന്നത്.

ഇതെല്ലാം ചെയ്തതാകട്ടെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍വേണ്ടിയായിരുന്നു. യഥാര്‍ഥ ഇന്ത്യക്കാരനാകണമെങ്കില്‍ പാകിസ്ഥാന്‍വിരോധത്താല്‍ അന്ധനാകണം എന്നതായിരുന്നു കോഴിക്കോട് ബിജെപി സമ്മേളനത്തിന്റെ വിളംബരം. പാകിസ്ഥാന്റെ പേര് ഉപയോഗിച്ച് രാജ്യത്ത് മുസ്ളിംവിരോധം പടര്‍ത്തുകയെന്ന ഗൂഢലക്ഷ്യമാണ് സംഘപരിവാറിനും കേന്ദ്രസര്‍ക്കാരിനുമുള്ളത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിതത്വബോധം ഉണ്ടാകുന്നു. ഇത് രാജ്യത്തിന്റെ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്നു. ജനാധിപത്യമതനിരപേക്ഷ ഇന്ത്യക്കുപകരം മതാധിഷ്ഠിത ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാന്‍ നിലകൊള്ളുന്ന ഹിന്ദുത്വപാര്‍ടിയുടെ കോഴിക്കോട് സമ്മേളനം രാജ്യത്തിന് നല്‍കിയത് വിനാശസന്ദേശമാണ്.

അതിന് നേര്‍വിപരീതമായിരുന്നു സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റിയോഗവും പൊതുസമ്മേളനവും. നാടിന്റെ സാമൂഹ്യമുന്നേറ്റത്തിന് കരുത്തുപകരുന്നതായി അത് മാറി. കള്ളപ്പണം തടയാനെന്നപേരില്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച മോഡിസര്‍ക്കാരിന്റെ ഭ്രാന്തന്‍നടപടികാരണം രാജ്യത്തിന്റെ സമ്പദ്ഘടന നേരിടുന്ന പ്രതിസന്ധിയും ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുമാണ് സിപിഐ എം യോഗം മുഖ്യമായി പരിഗണിച്ചത്. 50 ദിവസത്തിനുള്ളില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മാറുമെന്ന ഉറപ്പും പ്രധാനമന്ത്രിക്ക് പാലിക്കാന്‍ തീവ്രവാദവും ഒളിഞ്ഞിരിക്കുന്നുവെന്നാണ് ബിജെപിയുടെ പ്രചാരണം. കുപ്രചാരണം ദേശവ്യാപകമായി 100 ദിവസം നടത്താനാണ് മോഡിസര്‍ക്കാര്‍ തീരുമാനം. അതിനുവേണ്ടി ക്രിസ്മസ് ദിനം മുതല്‍ പ്രത്യേക പരിപാടിക്ക് തുടക്കംകുറിക്കുകയുംചെയ്തു.  ക്രിസ്മസ് ദിനത്തില്‍ ബിജെപി നേതാവ് എ ബി വാജ്പേയിയുടെ ജന്മദിനമെന്നപേരില്‍ സദ്ഭരണദിനമായി ആചരിച്ചു. അന്ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് ദിനാചരണം നടത്താന്‍ നിര്‍ബന്ധിച്ചു.

’സദ്ഭരണ’ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു മുദ്രാവാക്യം മുന്നോട്ടുവച്ചു. ’മേരാ ദേശ് ബദല്‍ രഹാഹേ, ആഗേ ബഡാ രഹാഹേ’ (എന്റെ രാജ്യം മാറുകയാണ്, മുന്നേറുകയാണ്). എന്നാല്‍, ഭ്രാന്തന്‍പരിഷ്കരണംകാരണം ഇന്ത്യയെ പിന്നോട്ടടിപ്പിച്ചു. തൊഴിലാളിയും കര്‍ഷകനും കൂലിപ്പണിക്കാരനും വ്യാപാരിയും തൊഴിലുടമയുമെല്ലാം കേന്ദ്രസര്‍ക്കാരിനെ ശപിക്കുകയാണ്.  മോഡി ഭരണത്തിന്റെ ഏകാധിപത്യ പ്രവര്‍ത്തനശൈലി ശക്തിപ്പെട്ടുവെന്നാണ് നോട്ട് നിരോധനം വ്യക്തമാക്കിയത്.

നോട്ട് ദുരന്തത്തിന് പരിഹാരംതേടി രാജ്യവ്യാപകമായി എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം തീരുമാനിച്ചത്. ഇടതുപക്ഷത്തിന്റെ സംയുക്തപ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഒറ്റയ്ക്കുള്ള സമരപരിപാടികളും ക്യാമ്പയിനും ആസൂത്രണം ചെയ്തു. കള്ളപ്പണം തടയുക എന്ന പ്രചാരണത്തിന്റെപിന്നില്‍ അമേരിക്കയുടെയും ആഗോളകുത്തകകളുടെയും സാമ്പത്തിക അജന്‍ഡ നടപ്പാക്കാനുള്ള കുതന്ത്രമുണ്ട്. കറന്‍സി ഇടപാട് പരമാവധി കുറച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയെന്നത് ഡിസംബര്‍ 25ന് സദ്ഭരണദിനത്തില്‍ തുടങ്ങിയ ബിജെപി പരിപാടിയുടെ മുഖ്യ ഇനമാണ്. ബിജെപി എംപിമാരും ജനപ്രതിനിധികളും കറന്‍സിരഹിത സമ്പദ്ഘടനയ്ക്കുവേണ്ടി 100 ദിവസ പ്രചാരണത്തിലേര്‍പ്പെടാനാണ് മോഡി നിര്‍ദേശിച്ചിരിക്കുന്നത്.

നോട്ടിനുപകരം ധനസ്ഥാപനങ്ങളുടെ കാര്‍ഡ് മുഖാന്തരമുള്ള ഇടപാടാകുമ്പോള്‍ അതിന്റെ ഗുണം അമേരിക്കന്‍ കമ്പനികളായ മാസ്റ്റര്‍ കാര്‍ഡിനും വിസയ്ക്കുമാണ്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ അമേരിക്കന്‍ ഐടി കുത്തകകള്‍ക്കുമാണ്. മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവയ്ക്ക് പ്രതിവര്‍ഷം 8000 കോടി രൂപയില്‍നിന്ന് ലാഭനേട്ടം 68000 കോടി രൂപയിലേക്ക് എത്തിക്കാനുള്ള കരുനീക്കമാണ് ഇന്ത്യയിലെ ബിസിനസ് സാധ്യതയിലൂടെ ലക്ഷ്യമിടുന്നത്. പുതിയ പരിഷ്കാരത്തിന്റമറവില്‍ നമ്മുടെ സമ്പത്തിന്റെ സ്രോതസ്സുകളും ധനവും  കൊള്ളചെയ്യാന്‍ അമേരിക്കന്‍ സാമ്രാജ്വത്വത്തിന് വഴി തുറന്നുകൊടുത്തിരിക്കുന്നു. ഡിജിറ്റല്‍ ഇടപാട് വ്യാപകമാകുന്നതോടെ നാട്ടുംപുറത്തെ പെട്ടിക്കടകളും ചെറുകിട കച്ചവടക്കാരും പൂട്ടിപ്പോകുകയും വിദേശ കുത്തകകളുടെ ഷോപ്പിങ് മാളുകള്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. ധനമൂലധനവും വ്യവസായ മൂലധനവും സാര്‍വദേശീയവല്‍ക്കരിക്കപ്പെട്ട അവസ്ഥയില്‍ ആഗോളവല്‍ക്കരണനയം അമേരിക്കന്‍ ആധിപത്യത്തിന് കിഴ്പ്പെട്ട് നടപ്പാക്കുകയാണ്. ഇവിടെ ഇന്ത്യയുടെ സ്വദേശി മുദ്രാവാക്യം അറബിക്കടലിലാകും. ’മേക് ഇന്‍ ഇന്ത്യ’യും സ്വാശ്രയവും അസംബന്ധങ്ങളാകുന്നു. ഈ അഴിമതി ഇടപാട് സാധാരണ ജനങ്ങളെയും സംസ്ഥാന സര്‍ക്കാരുകളുടെ ഖജനാവിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ പത്തിന ആവശ്യങ്ങളുന്നയിച്ച് ദേശവ്യാപകമായ പ്രതിഷേധം നടത്താനാണ് സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനം.

ഇതിനിടെ മോഡി ഒരു പരിഹാസ്യമായ പ്രസ്താവന നടത്തി. ഡിജിറ്റല്‍ സമ്പ്രദായം പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയ ഭീം ആപ് സ്കീമിനെ പ്രതിപക്ഷം പിന്തുണയ്ക്കാത്തത് ബാബേ സാഹിബ് അംബേദ്കറോടുള്ള അനാദരവാണെന്നായിരുന്നു ആക്ഷേപം. ഇ ത്തരം ഒരു പദ്ധതിക്ക് അംബേദ്കറുടെ പേരുകൊടുത്തതുകൊണ്ട് കേന്ദ്രഭരണം അംബേദ്കറെ മാനിക്കുകയും ആദരിക്കുകയുമല്ല. അംബേദ്കറും നരേന്ദ്ര മോഡി പ്രതിനിധാനംചെയ്യുന്ന ആര്‍എസ്എസും ബിജെപിയും തമ്മില്‍ ആശയപരമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രമാണ്. സവര്‍ക്കര്‍ മുന്നോട്ടുവച്ച ഹിന്ദുത്വവുമായി അകലംപാലിച്ച നേതാവാണ് അംബേദ്കര്‍. സവര്‍ണമേധാവിത്വമുള്ള ഹിന്ദുസമുദായത്തില്‍നിന്ന് ദളിതര്‍ക്ക് രക്ഷകിട്ടുന്നില്ലെന്ന് വ്യക്തമാക്കി അംബേദ്കര്‍ നാഗ്പുരില്‍വച്ച് മതംമാറിയിരുന്നു. കൂടെ മൂന്നുലക്ഷം പേരുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് കേരളം, ത്രിപുര, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദളിതര്‍ക്ക് പൊതുവില്‍ രക്ഷയുണ്ടെങ്കിലും ബിജെപി ഭരിക്കുന്ന ഇടങ്ങളിലും കേന്ദ്രഭരണത്തിന്‍കീഴിലുള്ള സര്‍വകലാശാലകളിലും ദളിത് വിഭാഗങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും സവര്‍ണമേധാവിത്വമുള്ള ഹിന്ദുസമുദായത്തില്‍നിന്ന് ദളിതര്‍ക്ക് രക്ഷകിട്ടുന്നില്ലെന്ന് വ്യക്തമാക്കി അംബേദ്കര്‍ നാഗ്പുരില്‍വച്ച് മതംമാറിയിരുന്നു. കൂടെ മൂന്നുലക്ഷം പേരുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് കേരളം, ത്രിപുര, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദളിതര്‍ക്ക് പൊതുവില്‍ രക്ഷയുണ്ടെങ്കിലും ബിജെപി ഭരിക്കുന്ന ഇടങ്ങളിലും കേന്ദ്രഭരണത്തിന്‍കീഴിലുള്ള സര്‍വകലാശാലകളിലും ദളിത് വിഭാഗങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും അപമാനിതരാകുകയും ചെയ്യുന്നു. ഈ പരിതഃസ്ഥിതിയിലാണ് ജനുവരി 17ന് രോഹിത് വെമുലയുടെ ഒന്നാംരക്തസാക്ഷിത്വദിനം രാജ്യമാകെ ആചരിക്കാന്‍ സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്. ഇതരസംഘടനകള്‍ നടത്തുന്ന പരിപാടികളുമായി ആവശ്യമായ സ്ഥലങ്ങളില്‍ കൈകോര്‍ക്കുകയുംചെയ്യും. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ദളിത് വിഭാഗങ്ങള്‍ക്കെതിരെ നടത്തുന്ന വിവേചനങ്ങള്‍ക്കറുതിവരുത്താന്‍ രോഹിത് ആക്ട് എന്ന പേരില്‍ നിയമനിര്‍മാണം നടത്തുന്നതിനുള്ള നിര്‍ദേശവും യോഗം മുന്നോട്ടുവച്ചു.

പാര്‍ലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള കേന്ദ്രഗവണ്‍മെന്റിന്റെയും ബിജെപിയുടെയും നീക്കം ജനാധിപത്യത്തെ അട്ടിമറിക്കുന്നതാണെന്ന് പാര്‍ടി കേന്ദ്രകമ്മിറ്റി മുന്നറിയിപ്പുനല്‍കി. മോഡിയുടെ ഏകാധിപത്യപ്രവണതയ്ക്ക് ശക്തിപകരുന്നതാണ് നിര്‍ദിഷ്ട പരിഷ്കാരനിര്‍ദേശം. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും ജനവിധിയെ അസ്ഥിരപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് പരിഷ്കാരത്തിന് കൂട്ടുനില്‍ക്കാന്‍ ജനാധിപത്യവാദികളും സംഘടനകളും തയ്യാറാകരുത്.

ഇടതുപക്ഷനേതൃത്വത്തിലുള്ള കേരളത്തിലെയും ത്രിപുരയിലെയും സര്‍ക്കാര്‍ ഇന്ത്യക്ക് മാതൃകയാണെന്ന് കേന്ദ്രകമ്മിറ്റിയോഗം വിലയിരുത്തി. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്-ബിജെപി നേതൃത്വത്തിലുള്ള കക്ഷികളുടെ മുന്നണികള്‍ റേഷന്‍പ്രശ്നത്തില്‍ നടത്തുന്ന സമരകോലാഹലങ്ങളുടെ പൊള്ളത്തരം യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ദേശീയ ഭക്ഷ്യഭദ്രതാനിയമം  2013 യുപിഎ സര്‍ക്കാരിന്റെകാലത്താണ് പാര്‍ലമെന്റ് പാസാക്കിയത്. കേരളത്തിലെ സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായത്തിന്റെ കടയ്ക്ക് കത്തിവയ്ക്കുകയായിരുന്നു അത്. യുപിഎ സര്‍ക്കാരിന്റെ ദ്രോഹനടപടി വര്‍ധിപ്പിക്കുകയാണ് മോഡി ഭരണം ചെയ്തത്. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള ക്യാമ്പയിന്‍ തുടരണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു.

കേരളത്തിലെ സിപിഐ എമ്മിന്റെ ഉള്‍പാര്‍ടി സംഘടനാവിഷയങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രകമ്മിറ്റിയോഗത്തില്‍ വലിയ പൊട്ടിത്തെറി സംഭവിക്കുമെന്ന് പലമാധ്യമങ്ങളും സ്വപ്നം കണ്ടു. പക്ഷേ വി എസുമായി ബന്ധപ്പെട്ട സംഘടനാവിഷയങ്ങളില്‍ പാര്‍ടി കേന്ദ്രകമ്മിറ്റി ഏകകണ്ഠമായി തീരുമാനമെടുത്തു. അതുകൊണ്ടാണ് വി എസുമായി ബന്ധപ്പെട്ട സംഘടനാവിഷയങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നും ഇനി അത് അടഞ്ഞ അധ്യായമായിരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി താന്‍ വ്യക്തമാക്കിയത്. പാര്‍ടിയുടെ കെട്ടുറപ്പും ഐക്യവും സംഘാടന കരുത്തും ജനപക്ഷനയവും വിളംബരംചെയ്യുന്നതായിരുന്നു സിപിഐ എം കേന്ദ്രകമ്മിറ്റിയോഗവും റാലിയും