ചെറുത്തുനില്‍പ്പിന്റെ പാഠം പകര്‍ന്ന എ വി
സംഘപരിവാര്‍ അതിന്റെ എല്ലാശക്തിയും സമാഹരിച്ച് ആക്രമണത്തിന്റെ കുന്തമുന സിപിഐ എമ്മിനുനേരെ തിരിക്കുകയും പാര്‍ടി ആസ്ഥാനത്തുകയറി ജനറല്‍ സെക്രട്ടറിക്കുനേരെ തന്നെ കടന്നാക്രമണത്തിന് മുതിരുകയും ചെയ്ത വേളയിലാണ് ഇത്തവണ, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവ് സ. എ വി കുഞ്ഞമ്പുവിനെ സ്മരിക്കുന്നത്. 37 വര്‍ഷംമുമ്പാണ് സ. എ വി നമ്മെ വിട്ടുപിരിഞ്ഞത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ച എ വി ദേശീയപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് വന്നത്. അധ്വാനിക്കുന്ന ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം ഒരു കാലഘട്ടത്തിന്റെ പോരാട്ടപ്രതീകവും ഊര്‍ജസ്രോതസ്സുമായിരുന്നു. എ വിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അഭിനവഭാരത യുവക് സംഘം രാജ്യത്തെ യുവജനപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ ഏടുകളിലൊന്നാണ്.
സംഘപരിവാര്‍ അതിന്റെ എല്ലാശക്തിയും സമാഹരിച്ച് ആക്രമണത്തിന്റെ കുന്തമുന സിപിഐ എമ്മിനുനേരെ തിരിക്കുകയും പാര്‍ടി ആസ്ഥാനത്തുകയറി ജനറല്‍ സെക്രട്ടറിക്കുനേരെ തന്നെ കടന്നാക്രമണത്തിന് മുതിരുകയും ചെയ്ത വേളയിലാണ് ഇത്തവണ, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവ് സ. എ വി കുഞ്ഞമ്പുവിനെ സ്മരിക്കുന്നത്. 37 വര്‍ഷംമുമ്പാണ് സ. എ വി നമ്മെ വിട്ടുപിരിഞ്ഞത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ച എ വി ദേശീയപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് വന്നത്. അധ്വാനിക്കുന്ന ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം ഒരു കാലഘട്ടത്തിന്റെ പോരാട്ടപ്രതീകവും ഊര്‍ജസ്രോതസ്സുമായിരുന്നു. എ വിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അഭിനവഭാരത യുവക് സംഘം രാജ്യത്തെ യുവജനപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ ഏടുകളിലൊന്നാണ്.
കേരളത്തിലെ കമ്യൂണിസ്റ്റ്- കര്‍ഷക മുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂര്‍ സമരത്തിന്റെ നായകത്വം എ വിക്കായിരുന്നു. മര്‍ദകഭരണത്തിനെതിരെ പോരടിച്ച എ വി മരണത്തിന്റെ പിടിയില്‍നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അതിക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയാകുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. കരിവെള്ളൂര്‍ സമരത്തിനുമുമ്പ് 1940ല്‍ മൊറാഴ സംഭവത്തെ തുടര്‍ന്ന് എ വിക്ക് ദീര്‍ഘമായ ഒളിവുജീവിതം നയിക്കേണ്ടിവന്നു. ആ ഘട്ടത്തില്‍ ആലപ്പുഴ കേന്ദ്രീകരിച്ച് പാര്‍ടിയും തൊഴിലാളിപ്രസ്ഥാനവും കെട്ടിപ്പടുക്കാന്‍ എ വി കാണിച്ച ഊര്‍ജസ്വലതയും സംഘടനാചാതുര്യവും എടുത്തുപറയേണ്ടതാണ്.
വിപ്ളവകാരിയുടെ സര്‍വഗുണങ്ങളും സമന്വയിച്ച എ വി സഖാക്കളുടെയും ബഹുജനങ്ങളുടെയും പ്രിയ നേതാവായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആറാം കോണ്‍ഗ്രസില്‍ എ വി ദേശീയ കൌണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ടിയെ റിവിഷനിസത്തില്‍നിന്ന് സംരക്ഷിക്കാന്‍ ദേശീയ കൌണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്നവരില്‍ എ വിയും ഉള്‍പ്പെട്ടിരുന്നു. മികച്ച പാര്‍ടി അധ്യാപകന്‍, പ്രവര്‍ത്തകരുടെ വിഷമങ്ങള്‍ മനസ്സിലാക്കുകയും തെറ്റുകളില്‍ വീഴാതെ അവരെ നയിക്കുകയും ചെയ്ത നേതാവ്, പാര്‍ലമെന്റേറിയന്‍, രാഷ്ട്രീയ നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്ന നേതാവ് ഇതെല്ലാം എ വിയുടെ സവിശേഷതകളായിരുന്നു.
രാജ്യസഭാംഗം, നിയമസഭാംഗം എന്നീ നിലകളില്‍ എ വിയുടെ പ്രവര്‍ത്തനം മികവുറ്റതായിരുന്നു. നല്ല ഭാഷയും വ്യാകരണശുദ്ധിയും ദൃഢതയും ആശയവ്യക്തതയും എ വിയുടെ പ്രസംഗങ്ങളെ ആകര്‍ഷണീയമാക്കി. യുവാക്കളെ ഏറെ പ്രോത്സാഹിപ്പിച്ച അദ്ദേഹം അവരുടെ വീഴ്ച യഥാസമയം കണ്ടെത്തി തിരുത്തിക്കാന്‍ ശ്രദ്ധിച്ചു. മികച്ച സംഘടനാ പാടവത്തോടെ സഖാക്കളെ പ്രവര്‍ത്തന രംഗത്തിറക്കാനുള്ള അസാമാന്യ പാടവം എ വി കാണിച്ചു. പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴും അതിനുശേഷവും പാര്‍ടിയെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതില്‍ എ വി കാട്ടിയ ശ്രദ്ധ എടുത്തുപറയേണ്ടതാണ്്. ആശയരംഗത്തുണ്ടാകുന്ന പാളിച്ചകള്‍ തിരുത്തി ശരിയായ നിലപാട് എടുക്കുന്നതിനും അവ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതിനും എ വി ശ്രദ്ധിച്ചു.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭ ഒന്നാം വാര്‍ഷികം പിന്നിടുകയും കേന്ദ്ര മോഡിസര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്ത ഘട്ടമാണിത്. മൂന്നുവര്‍ഷത്തെ മോഡി ഭരണത്തിന്റെ അപദാനങ്ങള്‍ സംഘപരിവാര്‍ വാഴ്ത്തുമ്പോള്‍ 2005 മുതല്‍ ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശില്‍നിന്നുള്ള വാര്‍ത്ത ജീവിക്കാനുള്ള കൂലിക്കും ഉല്‍പ്പന്നങ്ങളുടെ ന്യായവിലയ്ക്കും വേണ്ടി സമരംചെയ്ത കര്‍ഷകരെ കൂട്ടക്കൊല ചെയ്തതിന്റേതാണ്. ഒരുവശത്ത് വര്‍ഗീയതയും മറുവശത്ത് നവഉദാരവല്‍ക്കരണ നയങ്ങളും അതിവേഗത്തില്‍ ദേശീയതലത്തില്‍ സംഘപരിവാര്‍ നടപ്പാക്കുകയാണ്. തമിഴ്നാട്ടിലെ കര്‍ഷകര്‍ രണ്ടാഴ്ചയിലധികം ഡല്‍ഹിയിലെ തെരുവില്‍ നടത്തിയ പ്രതിഷേധത്തെ വര്‍ഗീയതയും തീവ്രദേശീയതയും കുത്തിപ്പൊക്കിയാണ് തമസ്കരിച്ചത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ച നേരിട്ട കര്‍ഷകരുടെ ദുരവസ്ഥയ്ക്ക് ശമനം ഉണ്ടാകുന്ന ഒരു നടപടിയുമുണ്ടായില്ല. നവഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി കാര്‍ഷികവൃത്തി സാധാരണ കര്‍ഷകര്‍ക്ക് ഭാരമാകുന്നു. കര്‍ഷകര്‍ വലിയതോതില്‍ കൃഷി ഉപേക്ഷിച്ച് മറ്റേതെങ്കിലും തൊഴില്‍തേടിഅലയാന്‍ നിര്‍ബന്ധിതരാകുന്നു. കൃഷിയിടങ്ങള്‍ വന്‍കിട കുത്തകകള്‍ കൈയടക്കുന്നു. ഇതിന്റെ ഫലമാണ് കര്‍ഷക ജനസാമാന്യത്തില്‍ വളര്‍ന്ന അസ്വസ്ഥതയും കൊടിയ ദുരിതവും.
മധ്യപ്രദേശില്‍ കര്‍ഷകര്‍ പാല്‍ ഒഴുക്കിക്കളഞ്ഞുകൂടിയാണ് സമരംചെയ്യുന്നത്. കര്‍ഷകരെ കൂട്ടക്കൊല ചെയ്ത് “രാമരാജ്യം” സ്ഥാപിക്കാന്‍ പുറപ്പെടുകയാണവര്‍. ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവിലയും കടത്തില്‍നിന്ന് മോചനവും ആവശ്യപ്പെട്ട് ആരംഭിച്ച കര്‍ഷക സമരത്തെയാണ് ചോരയില്‍ മുക്കി പാരാജയപ്പെടുത്താന്‍ ശിവരാജ് സിങ് ചൌഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു‘ഭാഗത്ത് ഗോവധത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടത്തുന്നവര്‍ തന്നെയാണ് മധ്യപ്രദേശില്‍ പശുക്കളെ പരിപാലിക്കുന്ന കര്‍ഷകരുടെ ഘാതകരായത്. അരമണിക്കൂറില്‍ ഒന്നുവച്ച് കര്‍ഷക ആത്മഹത്യ നടക്കുന്ന രാജ്യത്ത്, കര്‍ഷകര്‍ക്ക് ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുന്നതിന് പകരം വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കാര്‍ഷിക മേഖലയില്‍ പിടിമുറുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. കന്നുകാലി വളര്‍ത്തലിലും ‘ഭക്ഷ്യസംസ്കരണ മേഖലകളിലുമെല്ലാം കോര്‍പറേറ്റുകള്‍ ആധിപത്യം സ്ഥാപിക്കുമെന്നാണ് കന്നുകാലി കച്ചവടവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍നിന്ന് വ്യക്തമായത്.
കാര്‍ഷികമേഖലയിലെ പ്രതിസന്ധിമൂലം കര്‍ഷകര്‍ കാര്‍ഷികവൃത്തി ഉപേക്ഷിക്കുന്നതുപോലെ തന്നെ ഈ ചെറുകിട കന്നുകാലി കച്ചവടക്കാരും ക്ഷീര കര്‍ഷകരും തങ്ങളുടെ ഉപജീവനമാര്‍ഗം ഉപേക്ഷിച്ച് മറ്റു തൊഴിലുകളില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരാകും. വന്‍കിടക്കാര്‍ സര്‍വാധിപത്യം സ്ഥാപിക്കും. തൊഴില്‍ നഷ്ടപ്പെടുന്ന കച്ചവടക്കാരും കര്‍ഷകരും അവരുടെ ഉപജീവനമാര്‍ഗം തട്ടിയെടുക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന വന്‍കിട കമ്പനികളില്‍ തൊഴിലാളികളാകാന്‍ നിര്‍ബന്ധിതരാകും. സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യന്‍ ബാങ്കിങ് മേഖലയെ സഹായിക്കാനെന്ന പേരില്‍ നടപ്പാക്കിയ നോട്ടുനിരോധനം എന്ന ഒറ്റ നീക്കത്തിലൂടെ ബഹുഭൂരിപക്ഷം ഇന്ത്യക്കാരെയും കാഷ്ലെസ് സേവനങ്ങളുടെ മറവില്‍ സ്വകാര്യ ധനസ്ഥാപനങ്ങള്‍ക്ക് ചൂഷണം ചെയ്യാനായി വിട്ടുകൊടുക്കുകയാണ് ചെയ്തത്.
നാനാ മേഖലയിലുമുള്ള ഭരണപരാജയം മൂടിവയ്ക്കാനും തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ കൃത്രിമ വഴിയിലൂടെ വെട്ടിപ്പിടിക്കാനും വര്‍ഗീയതയുടെയും ആക്രമണത്തിന്റെയും പാത സ്വീകരിക്കാന്‍ ഒരു മടിയുമില്ല എന്ന് സംഘപരിവാര്‍ തെളിയിക്കുന്നതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് സീതാറാം യെച്ചൂരിക്കുനേരെ എ കെ ജി ഭവനില്‍ കടന്നുകയറി നടത്തിയ അതിക്രമം. കേരളത്തെ കേന്ദ്രീകരിച്ച് നുണപ്രചാരണം നടത്തുകയും ഇവിടെ തങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്യ്രമില്ല എന്ന കള്ളക്കരച്ചിലിന്റെ ഒച്ചകൂട്ടുകയും ചെയ്തുകൊണ്ടാണ് സിപിഐ എമ്മിന്റെ ആസ്ഥാന മന്ദിരത്തില്‍തന്നെ പാഞ്ഞുകയറാനും ജനറല്‍സെക്രട്ടറിക്കുനേരെ കയ്യോങ്ങാനും സംഘപരിവാര്‍ തയ്യാറായത്. രാജ്യത്ത് തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിന് മുഖ്യതടസ്സം സിപിഐ എം ആണ് എന്ന് ആര്‍എസ്എസ് തിരിച്ചറിയുന്നു. ഈ പ്രസ്ഥാനത്തെ കായികമായി തകര്‍ത്ത് എതിര്‍പ്പുകള്‍ ഇല്ലാതാക്കാം എന്ന മിഥ്യാധാരണയാണ് അവരെ നയിക്കുന്നത്. ആര്‍എസ്എസ് പ്രതിനിധാനംചെയ്യുന്ന വര്‍ഗീയ രാഷ്ട്രീയത്തെയും ഫാസിസത്തിലേക്ക് വഴിതുറക്കുന്ന നയങ്ങളെയും പ്രതിരോധിക്കുന്നതിന് സിപിഐ എമ്മിന് കൂടുതല്‍ കരുത്തും ആവേശവും നല്‍കുന്ന അനുഭവമാണിത്. തല്ലിച്ചതച്ച് മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം പച്ചോലയില്‍ കെട്ടിവച്ച അവസ്ഥയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ചെങ്കൊടി പിടിച്ച് പോരാട്ടങ്ങള്‍ നയിച്ച സഖാവ് എ വി കുഞ്ഞമ്പുവിന്റെ പ്രസ്ഥാനം ആര്‍എസ്എസിന്റെ ഭീഷണിക്കുമുന്നില്‍ തളരുകയല്ല, വര്‍ധിതമായ കരുത്തോടെ പൊരുതുകയാണ് ചെയ്യുക.
കേരളത്തില്‍ വികസനത്തിന്റെ പുതിയ കാഴ്ചപ്പാടും സമീപനവും ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം കഴിഞ്ഞ ദിവസം സമാപിച്ചത്. പ്രകടനപത്രികയിലെ 35 ഇനങ്ങളുടെ പ്രവര്‍ത്തന പുരോഗതി അവലോകനം പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് രാജ്യത്തിന് പുതിയ മാതൃക പകര്‍ന്നു നല്‍കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞു. മണ്ണും വെള്ളവും കാക്കാന്‍ ഹരിത കേരളം, ജനസൌഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി ആര്‍ദ്രം മിഷന്‍, സമ്പൂര്‍ണ പാര്‍പ്പിടത്തിന് ലൈഫ് മിഷന്‍ തുടങ്ങി ദേശീയശ്രദ്ധ ആകര്‍ഷിച്ച പദ്ധതികള്‍ കേരളത്തിന്റെ ശോഭനമായ ഭാവിയിലേക്കുള്ള വാതിലുകളാണ് തുറക്കുന്നത്.
പൊതുവിദ്യാഭ്യാസത്തെ നിലവാരമുയര്‍ത്തി സംരക്ഷിക്കുകയെന്ന മാതൃക വിദ്യാഭ്യാസയജ്ഞത്തിലൂടെ കേരളം ഏറ്റെടുത്തതും അഴിമതി മുക്തമായ കേരളം സാധ്യമാണ് എന്ന് അനുഭവത്തിലൂടെ തെളിഞ്ഞതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ മുഖ്യമാണ്. വര്‍ഗീയതയ്ക്കെതിരെയും അഴിമതിക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നയിക്കുന്നത്. ആ മുന്നേറ്റം തകര്‍ക്കാനുള്ള ഏതു നീക്കത്തെയും പ്രതിരോധിക്കാനുള്ള കടമ സിപിഐ എം ഏറ്റെടുത്തിരിക്കുന്നു. വികസന പദ്ധതികളിലെ വമ്പിച്ച പങ്കാളിത്തത്തിലൂടെയും രാഷ്ട്രീയ നിലപാടുകള്‍ക്ക് നല്‍കുന്ന വര്‍ധിച്ച പിന്തുണയിലൂടെയും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ നല്‍കുന്നതിലൂടെയും കേരള ജനത ഈ സര്‍ക്കാരിന്റെയും മുന്നണിയുടെയും സിപിഐ എമ്മിന്റെയും ശരിയെയാണ് നെഞ്ചേറ്റുന്നത്. ആ ശരിക്ക് കൂടുതല്‍ തിളക്കം നല്‍കുന്നതിനും കൂടുതല്‍ ജനങ്ങളുടെ അംഗീകാരം നേടുന്നതിനുമുള്ള പ്രയത്നത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും സഖാവ് എ വിയുടെ സ്മരണ വര്‍ധിതാവേശം പകരും.