പാർടി സംസ്ഥാന സമ്മേളനം ചേരുന്നതിനുമുന്നോടിയായി മാധ്യമങ്ങൾ പലവിധ അഭ്യൂഹങ്ങളും കഥകളും പ്രചരിപ്പിക്കാറുണ്ട്. അതിലൊന്ന്, ആര് സെക്രട്ടറിയാകും എന്നതിനെ ചൊല്ലിയാണ്. എന്നാൽ, കമ്യൂണിസ്റ്റ് പാർടിയുടെ സമ്മേളനങ്ങൾ ചേരുന്നത് ആര് സെക്രട്ടറിയാകും എന്നതിനെ കേന്ദ്രീകരിച്ചല്ല. വിഭാഗീയതയുടെ ഫലമായി ചില നേതാക്കളെ ഇകഴ്ത്താനും മറ്റു ചിലരെ പുകഴ്ത്താനും ചില ബൂർഷ്വാ മാധ്യമങ്ങൾ അമിതതാൽപ്പര്യം പലപ്പോഴും കാണിച്ചിട്ടുണ്ട്. എന്നാലിന്ന് ബൂർഷ്വാ മാധ്യമങ്ങൾ എഴുതിവിടുന്നതിനൊത്ത് തുള്ളുന്നവർ ഉൾക്കൊള്ളുന്നതല്ല സിപിഐ എം. വിഭാഗീയതയുടെ വിപത്ത് ഏറെക്കുറെ അവസാനിപ്പിക്കാൻ കേരളത്തിലെ പാർടിക്ക് കഴിഞ്ഞിരിക്കുന്നു. അത് നേടിയെടുത്തത് നിരന്തരപോരാട്ടത്തിലൂടെയും പാർടിയുടെ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെയുമാണ്. ഇന്ന് കേരളത്തിലെ പാർടി ഒരു ശരീരവും ഒരു മനസ്സും ഒരു ശബ്ദവുമായി മുന്നോട്ടുപോകുകയാണ്. പ്രവർത്തനറിപ്പോർട്ട് അംഗീകരിക്കൽ, സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ്, സെക്രട്ടറി തെരഞ്ഞെടുപ്പ്, കൺട്രോൾ കമീഷൻ തെരഞ്ഞെടുപ്പ്, പാർടി കോൺഗ്രസ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് എന്നിവയെല്ലാം ഏകകണ്ഠമായിരുന്നു. അത് നൽകുന്ന സന്ദേശം ഐക്യത്തിന്റേതാണ്. ഈ ഐക്യബോധം നല്ല രീതിയിൽ പ്രകടിപ്പിക്കുന്നതായി സംസ്ഥാന സമ്മേളനം. ഇത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പുരോഗമനവാദികൾക്കുമെല്ലാം പൊതുവിൽ ആഹ്ലാദം പകരുന്നതാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.
സമ്മേളനത്തെപ്പറ്റിയുള്ള വാർത്തകളിൽ ഇത്തവണയും സാങ്കൽപ്പികലോകത്തിലൂടെയുള്ള മാധ്യമസഞ്ചാരത്തിന് കുറവുണ്ടായില്ല. ഒമ്പതുമണിക്കൂറും 26 മിനിറ്റും നീണ്ട പൊതുചർച്ചയിൽ 62 പേരാണ് പങ്കെടുത്തത്. പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യുകയും പ്രവർത്തനറിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ഞാൻ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ രണ്ടിനെയും ആസ്പദമാക്കിയാണ് പ്രതിനിധികൾ പൊതുവിൽ ചർച്ചയിൽ പങ്കെടുത്തത്. സീതാറാമും ഞാനും ചർച്ചകൾക്ക് മറുപടി നൽകുകയും പ്രവർത്തന റിപ്പോർട്ട് സമ്മേളനം ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. ചർച്ചയ്ക്ക് സീതാറാം പ്രതിനിധി സമ്മേളനത്തിൽ നൽകിയ മറുപടിയുമായി പുലബന്ധമില്ലാത്ത വാർത്തയാണ് ബൂർഷ്വാ മാധ്യമങ്ങൾ സംഘടിതമായി നൽകിയത്. സിപിഐ എം എന്നാൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (കേരള) അല്ലെന്ന് സീതാറാം താക്കീത് നൽകിയെന്ന വിധത്തിലായിരുന്നു വാർത്ത. കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്ന യാഥാർഥ്യത്തെ വെല്ലുവിളിക്കുന്ന ഒരു ശബ്ദവും സമ്മേളനത്തിലുണ്ടായില്ല. എന്നിട്ടാണ് പാർടി ജനറൽ സെക്രട്ടറിയുടെ പേരിൽ ഇല്ലാത്ത വാർത്ത സൃഷ്ടിച്ചത്. ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ പാർടി ഘടകമാണ് കേരളത്തിലേത് എന്നായിരുന്നു സീതാറാം സമ്മേളനത്തിൽ വ്യക്തമാക്കിയത്. നുണവാർത്തകൊണ്ട് ഒരുപിടി മാധ്യമങ്ങൾ ലാക്കാക്കിയത് സിപിഐ എം രണ്ടുതട്ടിലാണെന്ന് വരുത്താനായിരുന്നു. പാർടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയത്തെ ആസ്പദമാക്കി കേരളഘടകത്തെ അപകീർത്തിപ്പെടുത്താൻ കഴിയുമോയെന്ന അന്വേഷണവുമായിരുന്നു. ബിജെപിയെ മുഖ്യശത്രുവായി വിലയിരുത്തുമ്പോൾത്തന്നെ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കില്ലെന്നാണ് കരട് രാഷ്ട്രീയപ്രമേയം വ്യക്തമാക്കിയിട്ടുള്ളത്. അതിനൊപ്പം ബിജെപിയെ പരാജയപ്പെടുത്തുന്നതിന് ബിജെപിവിരുദ്ധ വോട്ടുകൾ സമാഹരിക്കുന്നതിനുള്ള നിലപാട് സ്വീകരിക്കുകയും ചെയ്യും. പാർടി കേന്ദ്രകമ്മിറ്റിയും പൊളിറ്റ്ബ്യൂറോയും ഇതുസംബന്ധിച്ച് തീരുമാനങ്ങൾ എടുത്തപ്രകാരമാണ് കരട് രാഷ്ട്രീയപ്രമേയത്തിന് രൂപംകൊടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ രാഷ്ട്രീയനിലപാടാണ് കേന്ദ്രകമ്മിറ്റിയിലെ ഏതൊരു നേതാവും വിശദമാക്കുന്നത്. കമ്യൂണിസ്റ്റ് സംഘടനാ രീതിയെപ്പറ്റിയുള്ള പ്രാഥമികമായ ഈ വിവരങ്ങൾപോലും മനസ്സിലാക്കാതെയാണ് പല മാധ്യമങ്ങളും നുണവാർത്തകൾ പ്രചരിപ്പിച്ചത്.
സിപിഐ എം‐സിപിഐ ബന്ധം തൃശൂർ സമ്മേളനത്തോടെ വഷളാകുമെന്ന നിഗമനത്തിലായിരുന്നു പല മാധ്യമങ്ങളും. കേരള കോൺഗ്രസ് എമ്മുമായുള്ള സമീപനമാണ് ഇതിനൊരു ഘടകമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, രണ്ടു കമ്യൂണിസ്റ്റ് പാർടികൾ തമ്മിലുള്ള ബന്ധവും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കരുത്തും കെട്ടുറപ്പും വർധിപ്പിക്കാനുള്ള തീരുമാനങ്ങളാണ് തൃശൂർ സമ്മേളനം കൈക്കൊണ്ടത്. സിപിഐ എമ്മിന്റെ സ്വതന്ത്രശക്തി വർധിപ്പിക്കണമെന്നതിൽ സമ്മേളനം ഊന്നൽ നൽകിയിട്ടുണ്ട്. അതായത്, കേരളജനതയുടെ 51 ശതമാനത്തെ പ്രതിനിധാനംചെയ്യുന്ന പ്രസ്ഥാനമായി പാർടിയെ വളർത്തണമെന്ന ലക്ഷ്യം നേടണമെന്നതാണ്. അത് നേടിയെടുക്കേണ്ടത് സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും പുരോഗമനസ്വഭാവം സംരക്ഷിക്കുന്നതിനും ആവശ്യമാണ്. എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ നേട്ടമുണ്ടാക്കിയെങ്കിലും, വോട്ട് ശതമാനം നോക്കിയാൽ കണ്ണൂർ, കൊല്ലം ജില്ലകളൊഴികെ 50 ശതമാനത്തിനുതാഴെയാണ് എൽഡിഎഫിന്റെ സ്ഥാനം.
സിപിഐ എമ്മും സിപിഐയും രണ്ടു പാർടികളായതുകൊണ്ടുതന്നെ വിവിധ വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. എങ്കിലും മുന്നണിയെയും ഭരണത്തെയും ബാധിക്കുന്ന വിഷയങ്ങളിൽ വ്യത്യസ്തതയുള്ളവ ഇരുകക്ഷികളുടെയും നേതൃത്വങ്ങൾ തമ്മിൽ സംസാരിച്ചും മുന്നണിക്കുള്ളിൽ ചർച്ച നടത്തിയും പരിഹാരം കാണുകയെന്ന ശൈലിയാണ് സ്വീകരിക്കേണ്ടത്. 20 മാസത്തെ എൽഡിഎഫ് ഭരണം ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ്. ഈ ഭരണത്തിന്റെകൂടി ഫലമായി യുഡിഎഫ് തകർച്ചയ്ക്ക് വേഗംകൂടിയിട്ടുണ്ട്. യുഡിഎഫിലുണ്ടായിരുന്ന ജെഡിയുവും കേരള കോൺഗ്രസ് എമ്മും ആ മുന്നണി വിട്ടു. കേരള കോൺഗ്രസ് എം ഇപ്പോൾ യുഡിഎഫിലോ എൽഡിഎഫിലോ എൻഡിഎയിലോ ഇല്ല. നാളെ എന്ത് നിലപാടെടുക്കുമെന്ന് അവർ പ്രഖ്യാപിച്ചിട്ടുമില്ല. എന്നാൽ, വീരേന്ദ്രകുമാർ നയിക്കുന്ന ജെഡിയു ആകട്ടെ അവരുടെ പുരോഗമന‐ ഇടതുപക്ഷ കാഴ്ചപ്പാട് പരസ്യമാക്കിയിട്ടുമുണ്ട്. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നത് ഓരോ പാർടിയും ചർച്ചചെയ്തും ഉഭയകക്ഷിചർച്ച നടത്തിയും എൽഡിഎഫ് പൊതുവായി ആലോചിച്ചും തീരുമാനങ്ങൾ കൈക്കൊള്ളേണ്ടിവരും. എന്തായാലും മുന്നണിക്ക് പുറത്തുള്ള ഒരു കക്ഷിയോട് സ്വീകരിക്കേണ്ട സമീപനത്തിന്റെപേരിൽ എൽഡിഎഫിൽ പൊട്ടിത്തെറിയോ പിളർപ്പോ സ്വപ്നം കാണുന്നവർ നിരാശരാകും. യുഡിഎഫിലെയും എൻഡിഎയിലെയും തകർച്ചയെയും എൽഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിനെയുംപറ്റി സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ സക്രിയമായ ചർച്ചകൾ നടന്നിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഉചിതമായ സമയത്ത് ആവശ്യമായ ചുവടുവയ്പുകൾ സിപിഐ എമ്മും എൽഡിഎഫും നടത്തും.
തുടർഭരണം എന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിനുള്ള കരുതലോടെയുള്ള സമീപനങ്ങളും നടപടികളും സ്വീകരിക്കണമെന്നും സമ്മേളനം നിശ്ചയിച്ചിട്ടുണ്ട്. എൽഡിഎഫിന് തുടർഭരണം ലഭിക്കേണ്ടത് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ അനിവാര്യമായ കാര്യമാണ്. അതിന് അനുയോജ്യമായവിധത്തിൽ സംസ്ഥാനഭരണത്തെ മുന്നോട്ട് കൊണ്ടുപോകുകയെന്ന ഉത്തരവാദിത്തം ഭരണനേതൃത്വത്തിന് മുഖ്യമായുണ്ട്. നമ്മുടെ അടിസ്ഥാനകാഴ്ചപ്പാടിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ കൂടുതൽ ജനവിഭാഗങ്ങളെ നമ്മളോടൊപ്പം ഉറപ്പിച്ചുനിർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. ജനങ്ങൾക്ക് ആകമാനം നീതിയുക്തമായ ഭരണം പ്രദാനം ചെയ്തുകൊണ്ടുമാത്രമേ തുടർഭരണമെന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാനാകൂ. സംസ്ഥാനത്തെ ജനങ്ങളുടെ മുഴുവൻ സർക്കാരാണ് അധികാരമേറ്റതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യംതന്നെ വ്യക്തമാക്കിയിരുന്നു. അതിന് സഹായകമായ നിലപാട് എല്ലാതലങ്ങളിൽനിന്നും ഉണ്ടാകണം. 20 മാസം പിന്നിടുന്ന എൽഡിഎഫ് സർക്കാരിനെപ്പറ്റി വലിയ മതിപ്പാണ് നാട്ടിലുള്ളത്. സങ്കീർണമായ ദേശീയരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്.
ആക്രമണോത്സുക വർഗീയ അജൻഡകൾ അതിശക്തമായി ബിജെപി സർക്കാർ നടപ്പാക്കുകയാണ്. ഒപ്പം നവലിബറൽ നയങ്ങൾ തീവ്രമാക്കുകയും ചെയ്തിരിക്കുന്നു. ഫെഡറൽ സംവിധാനങ്ങളെ ദുർബലപ്പെടുത്താനുള്ള നടപടികൾ ശക്തമാക്കിയിരിക്കുന്നു. പാർലമെന്ററി സംവിധാനങ്ങളെ തകർക്കാനുള്ള അണിയറശ്രമം മൂർച്ഛിപ്പിച്ചു. ഈ ദേശീയരാഷ്ട്രീയ സാഹചര്യത്തിൽ ബദൽനയങ്ങൾ മുറുകെപ്പിടിക്കുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കുക പരമപ്രധാനമാണ്. ഇന്ത്യൻ ജനതയുടെതന്നെ ചെറുത്തുനിൽപ്പുകൾക്ക് കരുത്തുപകരാൻ ഈ സർക്കാർ നിലനിൽക്കേണ്ടത് ആവശ്യമാണ്. ഈ പ്രാധാന്യം മനസ്സിലാക്കി സർക്കാരിനെ ശക്തിപ്പെടുത്താനും സർക്കാരിന്റെ പരിപാടികൾ ജനപങ്കാളിത്തത്തോടെ വിജയപ്രദമാക്കാനും തൃശൂർ സമ്മേളനം തീരുമാനിച്ചു.
സംഘടനാപരമായ ചിട്ടപ്പെടുത്തലുകൾക്കും സാന്ത്വനപരിചരണ‐ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിലെ പ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും ഭാവിപ്രവർത്തനത്തിനുള്ള വ്യക്തമായ കർമപരിപാടി സമ്മേളനം തയ്യാറാക്കി. നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള കരുത്തുറ്റ കർമവേദിയായി തൃശൂർ സമ്മേളനം മാറി ●
സിപിഐ എം 22‐ാം പാർടി കോൺഗ്രസിനുമുന്നോടിയായി തൃശൂരിൽ വി വി ദക്ഷിണാമൂർത്തിനഗറിൽ ഫെബ്രുവരി 22 മുതൽ 25 വരെ നടന്ന പാർടി സംസ്ഥാന സമ്മേളനം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെതന്നെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി പരിണമിച്ചിരിക്കുകയാണ്. അതിന് പ്രധാനകാരണം ഈ സമ്മേളനത്തോട് ജനലക്ഷങ്ങൾ പ്രകടമാക്കിയ അനുഭാവവും ഇന്ത്യയിലെ കരുത്തുറ്റ ഘടകമായ കേരളത്തിലെ സിപിഐ എമ്മിന്റെ ഭാവിയെ കൂടുതൽ ഉറപ്പുള്ളതാക്കാനുള്ള ഏകമനസ്സോടെയുള്ള തീരുമാനങ്ങളുമാണ്. ഇതെല്ലാമാകട്ടെ നാടിന്റെ വികസനത്തിനും ജനങ്ങളുടെ രക്ഷയ്ക്കും പുരോഗതിക്കും വേണ്ടിയുള്ളതുമാണ്.