സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട സംഭവം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. എന്തൊക്കെ പ്രകോപനങ്ങളുമുണ്ടായാലും ഇത്തരമൊരു സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നു. കൊലപാതകങ്ങളും അക്രമങ്ങളും സംഘടിപ്പിക്കുന്നത് പാര്‍ടി നയമല്ല. ഏത് ഘട്ടത്തിലും സമാധാനം നിലനിര്‍ത്താന്‍ പാര്‍ടി പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കുകയാണ് വേണ്ടത്. പാര്‍ടിയുടെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവരെ പാര്‍ടിയില്‍ വെച്ച് പൊറുപ്പിക്കില്ല. ഇത്തരക്കാര്‍ക്ക് ഒരു സഹായവും പാര്‍ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല. |
എല്‍.ഡി.എഫ് വടക്കന്‍ മേഖലാ ജാഥ സ:സീതാറാം യെച്ചൂരി ശനിയാഴ്‌ച ഉദ്‌ഘാടനം ചെയ്യും� |
സ:കോടിയേരി ബാലകൃഷ്‌ണന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ ഫെബ്രുവരി 14 ന് തുടങ്ങും |
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന സി.പി.ഐ (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും, ടി.വി രാജേഷ് എം.എല്‍.എയ്‌ക്കുമെതിരെ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സി.ബി.ഐ നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബി.ജെ.പിയുടേയും കോണ്‍ഗ്രസ്സിന്റേയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഫലമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. |
എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിന്റെയും വിവിധ സ്ഥാപനങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 16, 17 തീയതികളില്‍ നടക്കുന്ന യങ് സ്‌കോളേഴ്‌സ് കോണ്‍ഗ്രസിന്റെ സംഘാടക സമിതി രൂപീകരണം ഫെബ്രുവരി 11 ന് കേരള സര്‍വ്വകലാശാല സെനറ്റ് ചേമ്പറില്‍ നടക്കും. |
സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ യോഗം സ:കെ.കെ ലതികയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് സ:എം വിജയകുമാറിനെ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തു. * * * |
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് കോട്ടുകാല്‍, വയനാട്ടിലെ തരിയോട് ഗ്രാമപഞ്ചായത്തുകളിലും എല്‍.ഡി.എഫ് ഭരണത്തെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ്സും ബി.ജെ.പിയും ചേര്‍ന്നുകൊണ്ടാണ് തിരുവനന്തപുരത്തെ രണ്ട് പഞ്ചായത്തുകളിലും അവിശ്വാസം പാസ്സാക്കിയത്. തരിയോട് കോണ്‍ഗ്രസ്, മുസ്ലീംലീഗ്, ബി.ജെ.പി പാര്‍ടികള്‍ ചേര്‍ന്നുകൊണ്ടാണ് എല്‍.ഡി.എഫിനെ പുറത്താക്കിയത്. കേരളത്തില്‍ രൂപപ്പെട്ടുവരുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ തുടക്കമാണിത്. |
സെമിനാര്‍ |
സംസ്ഥാന മുഖ്യമന്ത്രി സ:പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും നവകേരള നിര്‍മ്മാണത്തിന് 25 ഇന പരിപാടി, ക്ഷേമ പെന്‍ഷന്‍ തുക വര്‍ദ്ധന, ആരോഗ്യ ഇന്‍ഷുറന്‍സ്, സ്‌ത്രീ ശാക്തീകരണം, നവോത്ഥാന പാരമ്പര്യം സംരക്ഷിക്കല്‍, ശബരിമല വികസനം എന്നിവയ്‌ക്ക് പ്രാമുഖ്യം നല്‍കുന്ന 2019-20 ലേക്കുള്ള സംസ്ഥാന ബജറ്റ് ഇതിനകം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട് |
എല്‍.ഡി.എഫ്. സംസ്ഥാനകമ്മിറ്റി നടത്തുന്ന ``കേരള സംരക്ഷണ യാത്ര’’ |
|
Pages: 1 2 3 4 5 6 7 Last |
|
|